റിട്ട. ജസ്റ്റിസ് സിരിജഗന് അന്ത്യാഞ്ജലി; നിയമരംഗത്തെ ഇടപെടലുകളിലൂടെ ശ്രദ്ധേയന്‍

തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. ശബരിമല ഹൈ പവര്‍ കമ്മിറ്റി ചെയര്‍മാന്‍, കൊച്ചി നുവാല്‍സ് ആക്ടിംഗ് വൈസ് ചാന്‍സലര്‍ തുടങ്ങിയ  പദവികളും വഹിച്ചു. 

author-image
Rajesh T L
New Update
justice siri jagan

കൊച്ചി: അന്തരിച്ച ഹൈക്കോടതി മുന്‍ ജഡ്ജി എസ് സിരിജഗന്റെ സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തില്‍. രോഗബാധിതനായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. കൊല്ലം മയ്യനാട് സ്വദേശിയാണ്. കടവന്ത്ര ചെറുപറമ്പത്ത് റോഡ് സ്റ്റാര്‍ പാരഡൈസ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. 

അഭിഭാഷക വൃത്തിയില്‍ നിന്നാണ് എസ് ഗിരിജഗന്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 2014-ല്‍ വിരമിച്ചു. തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. ശബരിമല ഹൈ പവര്‍ കമ്മിറ്റി ചെയര്‍മാന്‍, കൊച്ചി നുവാല്‍സ് ആക്ടിംഗ് വൈസ് ചാന്‍സലര്‍ തുടങ്ങിയ  പദവികളും വഹിച്ചു. 

ഭാര്യ ഡോ. ജയലക്ഷ്മി. മക്കള്‍: പ്രൊഫ. ജെസ്‌നി, റോഷ്‌നി. മരുമക്കള്‍: ഉദയ് അനന്തന്‍, ഡോ. വിഷ്ണു.

obituary kerala high court judge High Court