വോട്ടിംഗ് മെഷീനറികൾ മൊത്തം സിപിഎം ഹൈജാക്ക് ചെയ്തു: സിപിനെതിരെ രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ

വോട്ടിംഗ് മെഷീനറികൾ മൊത്തം സിപിഎം ഹൈജാക്ക് ചെയ്തു. 90% വിജയ സാധ്യത വലതു മുന്നണിക്ക് ഉറപ്പുള്ള ബൂത്തുകളിലെ വോട്ടിംഗ് മന്ദഗതിയിൽ ആയതും തകരാറുകൾ സംഭവിച്ചതും  മനഃപൂർവം കരുതിക്കൂട്ടി ചെയ്തതാണെന്നും അദ്ദേഹം തുറന്നടിച്ചു.

author-image
Rajesh T L
New Update
KC venugopal

കെ സി വേണുഗോപാൽ പത്ര സമ്മേളനത്തിൽ

Listen to this article
0.75x 1x 1.5x
00:00 / 00:00

സിപിമ്മിനും തിരഞ്ഞെടുപ്പ് കമ്മീഷനും നേരെ വിമർശനവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളത്തിലെ തിരഞ്ഞെടുപ്പ് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് അലങ്കോലമാക്കിയെന്നും പോളിങ് ബൂത്തിൽ ഉണ്ടായ വീഴ്ചകൾ പരിഹരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.ഇന്ദിര ഭവനിൽ വെച്ച നടന്ന പത്ര സമ്മേളനത്തിലാണ് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് സംസാരിച്ചത്. 

വോട്ടിംഗ് മെഷീനറികൾ മൊത്തം സിപിഎം ഹൈജാക്ക് ചെയ്തു. 90% വിജയ സാധ്യത വലതു മുന്നണിക്ക് ഉറപ്പുള്ള ബൂത്തുകളിലെ വോട്ടിംഗ് മന്ദഗതിയിൽ ആയതും തകരാറുകൾ സംഭവിച്ചതും  മനഃപൂർവം കരുതിക്കൂട്ടി ചെയ്തതാണെന്നും അദ്ദേഹം തുറന്നടിച്ചു.

ബിജെപിയുമായ ഒരു അവിഹിത ബന്ധം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള തയായറിപ്പിലാണ് സിപിഎം, അതിന്റെ തുടക്കമാണ് ഇ പി ജയരാജൻ ജാവേദ്കറിനെ കണ്ടു എന്ന് പറഞ്ഞതും, എന്നാൽ മുഖ്യമന്ത്രി ആ കൂടിക്കാഴ്ചയെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല, പകരം ആ കൂട്ടുകെട്ടിനെ തള്ളിപ്പറഞ്ഞു. ഇതെന്തിനായിരുന്നു എന്ന് മുഖ്യമന്ത്രി തുറന്നു പറയണം- വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, കേരളത്തിൽ വലത് ജനാതിപത്യ മുന്നണിക്ക് 20 ൽ 20 സീറ്റും ഉറപ്പാണെന്നും അണികളെ വഞ്ചിക്കുന്ന ഇടതിനോട് ജനങ്ങൾ വോട്ട് മാറ്റി  നൽകി അവരുടെ പ്രതിഷേധം അറിയിക്കുമെന്നും, പോളിങ് ബൂത്തിലെ ദുശ്ശഹമായ അവസ്ഥയിൽ കുടിവെള്ളമോ മറ്റു സൗകര്യങ്ങളോ കമ്മീഷൻ സജ്ജമാക്കിയിരുന്നില്ല. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് വിജയകരമായി നടന്നുവെന്നും 400ൽ അധികം സീറ്റ് നേടുമെന്ന മോദിയുടെ കൃത്രിമമായ ഹൈപ്പ് ഇടിഞ്ഞുവീഴുന്ന കാഴ്ചയാണ്സാധിക്കുന്നത്. വോട്ടിനെ വേണ്ടി മാത്രമുള്ള രാഷ്ട്രീയ നാടകങ്ങളാണ് മോദിയുടേത്, സമ്പൂർണമായി തിരഞ്ഞെടുപ്പ് പൂർത്തിയായാൽ ഇന്ത്യ മുന്നണിക്ക് മേൽകൈ നേടാൻ സാധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

election commission cpm kerala kc venugopal