സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 66 കോടി രൂപ കുടിശിക ഉടന്‍ നല്‍കണം; വകുപ്പ് മേധാവിമാര്‍ക്ക് കെ ഫോണ്‍ എം ഡിയുടെ കത്ത്

കെ ഫോണ്‍ ഉപയോഗിക്കുന്ന 1.17 ലക്ഷം വീടുകളില്‍ നിന്നും 605 സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വരുമാനം വഴി 2024-25 നേരിയ ലഭം ഉണ്ടാക്കാന്‍ സാധിച്ചു. എന്നാല്‍ നടപ്പുവര്‍ഷം മുതല്‍ കിഫ്ബിയുടെ വായ്പാ തിരിച്ചടവ് താങ്ങാനാവുന്നതല്ലെന്ന് എം.ഡി പറയുന്നു.

author-image
Biju
New Update
kfom

തിരുവനന്തപുരം: കെ ഫോണ്‍ കണക്ഷന്‍ എടുത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശിക കുതിച്ചുയര്‍ന്നതോടെ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് കെ ഫോണ്‍ എംഡിയുടെ സന്ദേശം. ഇന്റര്‍നെറ്റ് സേവനം നല്‍കിയ വകയില്‍ 2023 ജൂണ്‍ മുതലുള്ള കുടിശിക 66 കോടിാണെന്നും ഈ രീതിയില്‍ എത്രനാള്‍ മുന്നോട്ടുപോകുമെന്ന് അറിയില്ലെന്ന് പറഞ്ഞായിരുന്നു എം.ഡി സന്തോഷ് ബാബുവിന്റെ സന്ദേശം. 