കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും; തീരുമാനം ഉടന്‍

സംസ്ഥാന സിപിഎം സെക്രട്ടറിയേറ്റില്‍ അഞ്ച് പേരുകളാണ് വന്നത്. ഇതില്‍ കൂടുതല്‍ പരിഗണന കെ ജയകുമാര്‍ ഐഎഎസിനായിരുന്നു. മുഖ്യമന്ത്രിയടക്കം അദ്ദേഹത്തിന്റെ പേരിനാണ് മുന്‍തൂക്കം നല്‍കിയത്.

author-image
Biju
New Update
jaqyakumar

തിരുവനന്തപുരം: കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ ജയകുമാറിന്റെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചത്. 

സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ രീതിയുലുള്ള പ്രതിരോധത്തില്‍ നില്‍ക്കുകയാണ്. ഈ സമയത്താണ് കൂടുതല്‍ സ്വീകാര്യനായ മുന്‍ ചീഫ് സെക്രട്ടറിയും ബഹുമുഖ പ്രതിഭയുമായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.

സംസ്ഥാന സിപിഎം സെക്രട്ടറിയേറ്റില്‍ അഞ്ച് പേരുകളാണ് വന്നത്. ഇതില്‍ കൂടുതല്‍ പരിഗണന കെ ജയകുമാര്‍ ഐഎഎസിനായിരുന്നു. മുഖ്യമന്ത്രിയടക്കം അദ്ദേഹത്തിന്റെ പേരിനാണ് മുന്‍തൂക്കം നല്‍കിയത്. പത്തനംതിട്ടയില്‍ നിന്നുള്ള സതീശന്‍ എന്നയാളുടെ പേരാണ് ദേവസ്വം മന്ത്രി നിര്‍ദേശിച്ചത്. കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയേക്കുമോ എന്ന കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനം ഉണ്ടാകും.

കെ ജയകുമാര്‍ ഐഎഎസ് ഇതാദ്യമല്ല ശബരിമലയുടെ ചുമതലയില്‍ വരുന്നത്. ദീര്‍ഘകാലം ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തവണ സ്‌പെഷ്യല്‍ കമ്മീഷണര്‍ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ, ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.