/kalakaumudi/media/media_files/2025/11/10/jayakumar-2025-11-10-12-30-34.jpg)
തിരുവനന്തപുരം :ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തുമെന്ന് നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ .
ഓരോരുത്തരുടെയും ചുമതലകൾ നിർവചിച്ചു നൽകും ,അവരവരുടെ ജോലികൾ മാത്രമേ ചെയ്യുള്ളുവെന്നു ഉറപ്പാക്കും ,തീർത്ഥാടകരുടെ ക്ഷേമത്തിനാകും മുൻഗണനയെന്നും ജയകുമാർ പറഞ്ഞു .
ശബരിമലയിലെ വിശ്വാസികൾക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതിയിൽ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത് .
ശബരിമലയുടെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് മാറ്റിക്കൊണ്ടുപോകുന്ന മാരീചന്മാരെ തീർച്ചയായും മാറ്റിനിർത്തും .
വരുന്ന ആളുകൾക്ക് ഭംഗിയായി ശബരിമലയിൽ അയ്യപ്പദര്ശനം സാധ്യമാകണം .അതിനുള്ള നടപടികളാണ് ആദ്യമെടുക്കുക .
പലകാര്യങ്ങൾക്കായി ശബരിമലയെ ആളുകൾ ദുരുപയോഗം ചെയ്യുന്നുണ്ട്.
വളരെകാലമായുള്ള സ്ഥാപിത താല്പര്യം അതിനു പിന്നിലുണ്ടാകും .
സമ്പൂർണ നവീകരണമാണ് ലക്ഷ്യം.
ശബരിമലയിൽ വിശ്വാസമുള്ളവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന രീതിയിൽ നല്ല ഒരു തീർത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം .
എല്ലാം നന്നായി നടക്കുന്നുവെന്ന രീതിയിൽ പുനഃക്രമീകരിക്കാൻ ശ്രമിക്കും .
മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവർ ആ ജോലി ചെയ്താൽ മതിയാകും .
കീഴ്ശാന്തിയുടെ ജോലി മേൽശാന്തിയെ സഹായിക്കലാണ് .അത് ചെയ്താൽ മതിയാകുമെന്നും കെ ജയകുമാർ പറഞ്ഞു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
