/kalakaumudi/media/media_files/2025/11/15/k-jayakumar-2025-11-15-10-51-17.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ എസ്‌ഐടിയുടെ അന്വേഷണം നടക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കുന്നു .
ദേവസ്വംബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി ആയിരുന്ന കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും.
രണ്ട് വർഷത്തേക്കാണ് ഇവരുടെ കാലാവധി.
പ്രസിഡന്റായിരുന്ന പി എസ് പ്രശാന്തും അംഗം എ അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
സ്വർണ്ണമോഷണ കേസിൽ മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവും ഉദ്യോഗസ്ഥരും അറസ്റ്റിലാവുകയും എസ്‌ഐടി അന്വേഷണം ഉന്നതരിലേക്ക് നീളുന്നതിനിടയിലും ആണ് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പുതിയ ഭരണസമിതിയെ നിയോഗിച്ചത്.
ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാർ വിരമിച്ച ശേഷം അഞ്ച് വർഷം മലയാളം സർവകലാശാല വി സി ആയിരുന്നു .
നിലവിൽ ഐഎംജി ഡയറക്ടറായി പ്രവർത്തിച്ചു വരുമ്പോഴാണ് പുതിയ പദവിയിലേക്ക് അദ്ദേഹം എത്തുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
