ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ നാളെ സ്ഥാനമേൽക്കുന്നു

തിരുവനന്തപുരത്തെ ബോർഡ് ആസ്ഥാനത്തു രാവിലെ 11 .30 ന് ആണ് സത്യപ്രതിജ്ഞ ചെയ്യുന്നത് .ബോർഡ് പ്രസിഡന്റായിരുന്ന പി എസ് പ്രശാന്ത് ,അംഗം എ അജികുമാർ എന്നിവരുടെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് പുതിയ നിയമന ഉത്തരവ് .

author-image
Devina
New Update
jayakumarrrrrrrrr

തിരുവനന്തപുരം :തിരുവിതാംകൂറിന്റെ ദേവസ്വംബോർഡ് പ്രസിഡന്റായി കെ ജയകുമാറും അംഗം കെ രാജുവും നാളെ സ്ഥാനമേൽക്കുന്നു .

തിരുവനന്തപുരത്തെ ബോർഡ് ആസ്ഥാനത്തു രാവിലെ 11 .30 ന് ആണ് സത്യപ്രതിജ്ഞ ചെയ്യുന്നത് 

ബോർഡ് പ്രസിഡന്റായിരുന്ന പി എസ് പ്രശാന്ത് ,അംഗം എ അജികുമാർ എന്നിവരുടെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് പുതിയ നിയമന ഉത്തരവ് .

ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ടു നിലവിലെ ബോർഡിന്റെ  ഇടപാടുകളെല്ലാം സംശയനിഴലിലാണെന്നു കണ്ടെത്തിയതോടെ ഇവരുടെ കാലാവധി നീട്ടാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറുകയാണുണ്ടായത് 

ബോർഡിലെ മറ്റൊരു അംഗമായ പി ഡി സന്തോഷ്കുമാറിന് 2027 വരെ കാലാവധി നൽകിയിട്ടുണ്ട് .