/kalakaumudi/media/media_files/2025/12/27/img-20251226-wa0120-696x352-2025-12-27-13-34-54.webp)
ഇൻകാസ് കൺവീനർ രാജീവ് നടുവിലെമുറി
കുവൈറ്റ് സിറ്റി : കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ലീഡർ കെ. കരുണാകാരന്റെയും മുൻ എം.എൽ.എ പി. റ്റി. തോമസ്സിന്റെയും ഓർമദിനം ആചരിച്ചു.
ഇൻകാസ് കൺവീനർ രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെഡക്സ് ചെയർമാൻ വി. പി. മുഹമ്മദ് അലി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
കെ. കരുണാകരൻ കേരളം കണ്ട ഏറ്റവും വലിയ ദീർഘ വീക്ഷണം ഉള്ള ഭരണാധികാരി ആയിരുന്നു എന്നും, ഒരു സമയത്ത് ഇന്ത്യയുടെ പ്രധാന മന്ത്രിയെ പോലും നിച്ഛയിക്കുവാനുള്ള അധികാരം ലീഡറിൽ നിക്ഷിപ്തം ആയിരുന്നു എന്നും അതുപോലെ പി. റ്റി. തോമസ് എന്നും സാധാരണക്കാർക്ക് ആയി നിലകൊണ്ട രാഷ്ട്രീയ നേതാവ് ആയിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു.
മെഡക്സ് സി. ഈ. ഒ. ഷറഫുദിൻ കണ്ണേത്ത് മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികളെ കോർത്തിണക്കി യു. ഡി. എഫ്. എന്ന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത് കെ.കരുണാകരൻ ആയിരുന്നു എന്നും അധികാരങ്ങൾക്ക് അപ്പുറം ഒരു മനുഷ്യ സ്നേഹിയായിരുന്നു പി. റ്റി. തോമസ് എന്നും അദ്ദേഹം പറഞ്ഞു.
ഇൻകാസ് കൺവീനർ തോമസ് പള്ളിക്കൽ സ്വാഗതവും ഷംസു താമരക്കുളം കൃതജ്ഞത രേഖപ്പെടുത്തി. ഇൻകാസ് കൺവീനർമാരായ അനൂപ് സോമൻ, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, എന്നിവർ കെ കരുണാകാരനെയും പി ടി തോമസിനെയും അനുസ്മരിച്ചു.
ഇൻകാസ് നേതാക്കളായ സണ്ണി പത്തിച്ചിറ, അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, ജോൺ തോമസ് കൊല്ലകടവ്, സുനിൽജിത് മണ്ണാർകാട്, ജെറി കോശി, അജു ആൽബർട്ട്, ഒസാമ വാഹിദ്, സുജിത്, അലക്സ് കായംകുളം, രതീഷ് കുമ്പളത്, രെഞ്ചു, ഗിരീഷ് ചേലക്കര, സനോജ്, ശശി വലിയകുലങ്ങര, സുരേഷ് കുമാർ കെ. എസ്, മെബിൻ എബ്രഹാം, നവീൻ ജോസ്, ജിജി പത്തനംതിട്ട, ഷാജി പത്തനംതിട്ട, സിബി പീറ്റർ, രതീഷ് മണ്ണാർകാട്, ജോമോൻ വർഗീസ്, ബിജു തോമസ്, ലിജോ പുതുശ്ശേരി, ആന്റണി സി. എ, ഷെയ്ഖ് മുഹമ്മദ്, ദീപക് പി. റ്റി, രാജേഷ് ആർ, സനോജ് തോമസ്, അനു തേവലക്കര, ബിന്ദു ജോൺ, ആനി മാത്യു, ചിന്നു റോയ്, എന്നിവർ നേതൃത്വം നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
