സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഡല്‍ഹി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കെ എം തിവാരി അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.ചൊവ്വാഴ്ച സിപിഎം ഗാസിയാബാദ് ജില്ലാ കമ്മിറ്റി ഓഫീസിലും ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11 വരെ എച്ച്കെഎസ് സുര്‍ജിത്ത് ഭവനിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.സംസ്‌കാരം നിഗം ബോധ്ഘട്ടില്‍. വര്‍ഷങ്ങളോളം സിഐടിയു ജനറല്‍ കൗണ്‍സിലിലും വര്‍ക്കിംഗ് കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു. 1977ല്‍ സിപിഎമ്മില്‍ അംഗമായി. 1988ല്‍ ഡല്‍ഹി സംസ്ഥാന കമ്മിറ്റിയിലേയ്ക്കും 1991ല്‍ സെക്രട്ടേറിയറ്റിലേയ്ക്കും 2018ല്‍ കേന്ദ്ര കമ്മിറ്റിയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. 2014 മുതല്‍ സിപിഎം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
കെ എം തിവാരി അന്തരിച്ചു
1988ല്‍ ഡല്‍ഹി സംസ്ഥാന കമ്മിറ്റിയിലേയ്ക്കും 1991ല്‍ സെക്രട്ടേറിയറ്റിലേയ്ക്കും 2018ല്‍ കേന്ദ്ര കമ്മിറ്റിയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. 2014 മുതല്‍ സിപിഎം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
New Update