/kalakaumudi/media/media_files/2025/11/26/k-muraleedharannnnnn-2025-11-26-12-30-41.jpg)
തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച കെ സുധാകരനെ പരോക്ഷമായി തള്ളിപ്പറഞ്ഞ് കെ മുരളീധരൻ.
അദ്ദേഹം സസ്‌പെൻഷനിൽ ആണെന്നും രാഹുൽ മാങ്കൂട്ടത്തിലിന് പാർട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ, പാർട്ടി നടപടിക്രമങ്ങളിൽ പങ്കെടുക്കാനോ അവകാശമില്ലന്നും മുരളീധരൻ പറഞ്ഞു .
രാഹുലിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.അന്വേഷണം പൂർത്തിയായി റിപ്പോർട്ട് വരട്ടെ.
റിപ്പോർട്ട് ലഭിച്ചശേഷം പാർട്ടി നടപടിയെടുക്കും. അന്വേഷണം സർക്കാർ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല.
അന്വേഷണം അനിശ്ചിതമായി നീണ്ടു പോകുകയാണെങ്കിൽ, ഇത്ര നാളുകൾക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയെ സമീപിക്കാവുന്നതാണെന്ന് കെ മുരളീധരൻ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
