/kalakaumudi/media/media_files/AdDprAw13cMo4TxlOTTH.jpg)
k muralidharan
തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം – ബിജെപി അന്തർധാരയെന്ന് ആരോപണവുമായി കോൺഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.മുരളീധരൻ. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളാണ് ധാരണ അനുസരിച്ച് ബിജെപിക്ക് ലഭിക്കുക.
ബാക്കി പതിനെട്ടിടത്തുംഎൽഡിഎഫിനെ ബിജെപി സഹായിക്കുമെന്നും അദ്ദേഹം ആരോപിച്ചു.അതെസമയം കോൺഗ്രസ് സിപിഎം – ബിജെപി അന്തർധാര പൊളിക്കുമെന്നും, 20 സീറ്റിലും വിജയിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു.തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല.വിജയം ഉറപ്പാണ്. കോസ്റ്റൽ ബെൽറ്റിലൊക്കെ നല്ല ക്യൂവാണ്.അതെല്ലാം യുഡിഎഫിന് തികച്ചും അനുകൂലമാണ്. അതുകൊണ്ട് തൃശൂരിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്നും മുരളീധരൻ പറഞ്ഞു.
''എല്ലാ കാര്യവും മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞു മാത്രമേ ആ പാർട്ടിയിൽ നടക്കൂ. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തൃശൂർ സിപിഎം ജില്ലാ ഓഫിസിൽ വന്നതു തന്നെ ഡീൽ ഉറപ്പിക്കാനാണ്. അതു പലയിടത്തും കാണാം. സിപിഎമ്മിന്റെ പല പ്രമുഖരുടെയും അഭാവം തൃശൂരിൽ നിഴലിച്ചു കാണുന്നുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. കോൺഗ്രസിനെ നശിപ്പിക്കുകയാണ് ഈ ഡീലിന്റെ പ്രധാന ഉദ്ദേശ്യം. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം എന്നു പറയുന്നതുപോലെ, സ്വന്തം കേസുകളിൽനിന്ന് ഊരുകയും ചെയ്യാം, കോൺഗ്രസിനെ ശരിയാക്കുകയും ചെയ്യാം.’’ – മുരളീധരൻ പറഞ്ഞു.