/kalakaumudi/media/media_files/2025/01/30/8L594lO1tMtqNPU1fVbc.jpg)
k n balagopal
തിരുവനന്തപുരം : കേന്ദ്ര ബജറ്റില്‍ കേരളം 24,000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമ്പദ് വ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുന്ന നടപടികള്‍ ആണ് കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നും ധനമന്ത്രി വ്യക്തമാക്കി. 24000 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്, അതില്‍ ഒരു ഭാഗമെങ്കിലും ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
വയനാടിന് വേണ്ടിയുള്ള പ്രത്യേക സഹായവും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . 2000 കോടിയാണ് ചോദിച്ചിട്ടുള്ളത്. വിഴിഞ്ഞത്തിനും കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തിന് വായ്പാ സ്വാതന്ത്യം വേണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.
മൂലധന നിക്ഷേപം കൂട്ടുന്നതിനുളള നടപടികള്‍ കേന്ദ്ര ബജറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. പ്രവാസികള്‍ക്ക് വേണ്ടിയുള്ള സംരക്ഷണ പദ്ധതികള്‍ക്കായി 300 കോടിയും റബര്‍ താങ്ങുവില 250 രൂപയായി നിലനിര്‍ത്തുന്നതിന് 1000 കോടിയും നീക്കി വെക്കണമെന്നും കേന്ദ്രത്തോട് ആവശ്യമുന്നയച്ചിട്ടുള്ളതായി ധനമന്ത്രി അറിയിച്ചു.