എന്‍എം വിജയന്റെ കുടുംബത്തെ അവഹേളിച്ച് കെ സുധാകരന്‍

കുടുംബത്തിന് അന്തവും കുന്തവുമില്ലെന്നും വിഷയത്തില്‍ വീട്ടുകാര്‍ പ്രശ്‌നം ഉണ്ടാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം.

author-image
Prana
New Update
sudhakaran

വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന അന്തരിച്ച എന്‍.എം. വിജയന്റെ കുടുംബത്തെ അവഹേളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കുടുംബത്തിന് അന്തവും കുന്തവുമില്ലെന്നും വിഷയത്തില്‍ വീട്ടുകാര്‍ പ്രശ്‌നം ഉണ്ടാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.
എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് രൂപീകരിച്ച കമ്മിറ്റിയുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും കെ സുധാകരന്‍ പറഞ്ഞു. കമ്മിറ്റി ആദ്യ യോഗം ചേര്‍ന്നു. വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ പറയാന്‍ കഴിയൂ. എന്‍എം വിജയന്റെ കത്ത് വായിച്ചിരുന്നു. കത്തില്‍ പുറത്തു പറയേണ്ട കാര്യങ്ങള്‍ ഒന്നുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
നേരത്തെ തന്നെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സമചിത്തത പാലിക്കണമെന്ന് നേതാക്കളോട് പറഞ്ഞിരുന്നു. പച്ചമലയാളത്തില്‍ എല്ലാവരും തൂങ്ങും, മാന്യമായി കൈകാര്യം ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനോട് ഉള്‍പ്പെടെ ഇക്കാര്യം പറഞ്ഞിരുന്നു. ആരോപണ വിധേയരായ നേതാക്കള്‍ അഴിമതിക്കാരൊന്നുമല്ല. പാര്‍ട്ടി നേതാക്കളാണ് പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത്. വീട്ടുകാര്‍ പ്രശ്‌നം ഉണ്ടാക്കേണ്ട കാര്യമില്ല. സംശയമുണ്ടെങ്കിലേ ഐസി ബാലകൃഷ്ണന്‍ രാജിവെക്കാന്‍ പറയാന്‍ കഴിയൂ. ഇപ്പോള്‍ ഇത് തെളിഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

DCC wayanad suicide k sudhakaran