കെപിസിസി അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ.സുധാകരൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയാകേണ്ടി വന്നതിനെ തുടർന്നാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറിനിന്നത്. എന്നാൽ താൽക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസൻ‌ തിരഞ്ഞെടുപ്പിനു ശേഷവും സ്ഥാനം ഒഴിയാത്തത് വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു.

author-image
Vishnupriya
Updated On
New Update
K Sudhakaran

കെ.സുധാകരൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺ‌ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ  വീട്ടിലെത്തി സുധാകരൻ സന്ദർശിച്ചതിന് ശേഷമായിരുന്നു ചടങ്ങ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയാകേണ്ടി വന്നതിനെ തുടർന്നാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറിനിന്നത്. എന്നാൽ താൽക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസൻ‌ തിരഞ്ഞെടുപ്പിനു ശേഷവും സ്ഥാനം ഒഴിയാത്തത് വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു. ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് സുധാകരൻ തിരികെ അധ്യക്ഷനായി ചുമതലയേൽക്കുന്നത്. 

k sudhakaran kpcc