ദയവായി എന്റെ പേര് വലിച്ചിഴക്കരുത്, ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞിട്ടില്ല

ഒരുപാട് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയില്‍ തോറ്റിട്ടുമുണ്ട്. മല്‍സരിച്ചതെല്ലാം പാര്‍ട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളില്‍. ദയവായി എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

author-image
Rajesh T L
New Update
IMG_08TH-SURENDRAN_5_1_TP88IELF

തിരുവനന്തപുരം: ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വട്ടിയൂര്‍ക്കാവില്‍ സുരേന്ദ്രന്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കെ സുരേന്ദ്രന്റെ വിശദീകരണം. വട്ടിയൂര്‍ക്കാവ് മണ്ഡലം കിട്ടിയില്ലെങ്കില്‍ മത്സരത്തിനില്ലെന്ന് സുരേന്ദ്രന്‍ ബിജെപി നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു. 

കഴിഞ്ഞ കുറച്ചുദിവസമായി മാധ്യമങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആദ്യം തൃശ്ശൂര്‍, പിന്നെ പാലക്കാട് ഒടുവില്‍ വട്ടിയൂര്‍ക്കാവ്. ഒരു മണ്ഡലത്തിലും മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ആരോടും ഈ നിമിഷം വരെ ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഒരുപാട് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയില്‍ തോറ്റിട്ടുമുണ്ട്. മല്‍സരിച്ചതെല്ലാം പാര്‍ട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളില്‍. ദയവായി എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ആര്‍ ശ്രീലേഖ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെ മണ്ഡലത്തില്‍ സുരേന്ദ്രന്‍ മത്സരിക്കുമെന്ന അഭ്യൂഹം പരന്നു. തുടര്‍ന്ന് നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ആര്‍ ശ്രീലേഖ വ്യക്തമാക്കി. അതിനിടെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നു വ്യക്തമാക്കി നടന്‍ കൃഷ്ണകുമാറും രംഗത്തുവന്നിരുന്നു.