കെ സുരേന്ദ്രൻ- ശ്രീജിത്ത് പണിക്കർ പരസ്യ പോര് മുറുകുന്നു

author-image
Anagha Rajeev
New Update
f
Listen to this article
0.75x 1x 1.5x
00:00 / 00:00

 ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ചാനൽ ചർച്ചകളിൽ ബിജെപിയ്ക്കായി പതിവായി വാദിക്കുന്ന വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും തമ്മിൽ പരസ്യ പോര് മുറുകുന്നു. ചാനൽ ചർച്ചയിൽ ബിജെപി സംസ്ഥാന അധ്യക്ഷനും നേതൃത്വത്തിനുമെതിരെ ശ്രീജിത്ത് പണിക്കർ കടന്നാക്രമിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രനും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

ശ്രീജിത്ത് പണിക്കരെ ആക്രി നിരീക്ഷകൻ-കള്ളപ്പണിക്കർ തുടങ്ങിയ അധിക്ഷേപങ്ങളുന്നയിച്ചാണ് കെ സുരേന്ദ്രൻ രംഗത്തെത്തിയത്. തൃശൂർ മണ്ഡലത്തിലെ ബിജെപിയുടെ വിജയത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു അധിക്ഷേപം. പിന്നാലെ സുരേന്ദ്രന് മറുപടിയുമായി ശ്രീജിത്ത് പണിക്കരും രംഗത്തെത്തി.

തിരഞ്ഞെടുപ്പ് വന്നപ്പോൾ നിങ്ങൾ പറഞ്ഞു നിങ്ങൾ മാത്രമല്ല ചില ആക്രി നിരീക്ഷകൻമാരും, സുരേഷ്‌ഗോപിയെ തൃശൂരിൽ തോൽപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുവെന്ന്. കള്ളപ്പണിക്കർമാർ കുറേയുണ്ട്. ഇതുപോലെ വഞ്ചനാപരമായ നിലപാടുള്ളവരെന്നായിരുന്നു കെ സുരേന്ദ്രന്റെ വിവാദ പരാമർശം.

സുരേന്ദ്രനെ പ്രിയപ്പെട്ട ഗണപതിവട്ടജി എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചെറിയ ഉള്ളിയുടെ ചിത്രം ഉൾപ്പെടെയുള്ള പോസ്റ്റ് ആരംഭിക്കുന്നത്. മകന്റെ കള്ളനിയമനത്തിലും തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണ വിവാദം-സ്ഥലപ്പേര് വിവാദം എന്നിവയിലും നിങ്ങളെ തള്ളിപ്പറഞ്ഞതിൽ വൈരാഗ്യമുണ്ടാകും. സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ലെന്നും ശ്രീജിത്ത് ആരോപിക്കുന്നു.

സുരേഷ് ഗോപി തന്റെ മണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങൾ ഇതേക്കുറിച്ചൊക്കെ ഞാൻ ചർച്ചകളിൽ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങൾ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും ശ്രീജിത്ത് ചോദിക്കുന്നു. അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങൾ ശ്രമിച്ചതെന്നും ശ്രീജിത്ത് ആരോപിച്ചു.

പോസ്റ്റിന്റെ പൂർണ രൂപം;

പ്രിയപ്പെട്ട ഗണപതിവട്ടജി,
നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.
സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

sreejith panikar bjp state president k surendran