യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

രാജീവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്യാമ വീണുകിടക്കുന്നത് കണ്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി.

author-image
Prana
New Update
murder case

കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മൈനാഗപ്പള്ളി സ്വദേശി ശ്യാമയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭര്‍ത്താവ് രാജീവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. രാജീവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്യാമ വീണുകിടക്കുന്നത് കണ്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി.

Supreme Court