/kalakaumudi/media/media_files/2026/01/02/bevco-2026-01-02-11-02-15.jpg)
കൊച്ചി: പുതുവർഷത്തലേന്ന് ഒരു കോടിരൂപയ്ക്ക് മുകളിൽ മദ്യ വിൽപ്പനയുമായി കൊച്ചിയിലെ കടവന്ത്രബെവ്ക്കോ ഔട്ട്ലെറ്റ്.
ഇവിടെനിന്നും 1,00,16,610 രൂപയുടെ മദ്യമാണ് ഒരു ദിവസം കൊണ്ട് വിറ്റു പോയത്.
ഇതോടെ മദ്യവില്പനയിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കൊച്ചിയ്ക്കു
നേടാൻ കഴിഞ്ഞു .
രവിപുരത്തുള്ള ഔട്ട്ലെറ്റിൽ നിന്നു 95,08,670 രൂപയ്ക്കാണ് മദ്യം വിറ്റത്. മൂന്നാം സ്ഥാനത്ത് എടപ്പാൾ കുറ്റിപ്പാലത്തുള്ള ഔട്ട്ലെറ്റാണ്.
ഇവിടെ 82,86,090 രൂപയുടെ മദ്യം വിറ്റു.
കടവന്ത്ര ഔട്ട്ലെറ്റിൽ ക്രിസ്മസ് തലേന്ന് 66.88 ലക്ഷം രൂപയുടെ മദ്യം വിറ്റുപോയിരുന്നു.
അന്ന് സംസ്ഥാനത്ത് മൂന്നാമതായിരുന്നു കടവന്ത്ര. പുതുവർഷത്തലേന്ന് ഇവിടെ 69.78 ലക്ഷം രൂപയുടെ ഇന്ത്യൻ നിർമിത വിദേശ മദ്യ വിൽപ്പനയാണ് നടന്നത്.
വിദേശ മദ്യം (15.04 ലക്ഷം), ബിയർ (11.81 ലക്ഷം), വൈൻ (3 ലക്ഷം), വിദേശ നിർമിത വൈൻ (42,710 രൂപ) എന്നിങ്ങനെയായിരുന്നു വിൽപ്പന.
ബെവ്ക്കോ ഔട്ട്ലെറ്റുകളിലൂടെ പുതുവർഷത്തലേന്ന് 105.78 കോടി രൂപയുടെ വിൽപ്പന നടന്നു.
2024ൽ 97.13 കോടി രൂപയ്ക്കാണ് മദ്യം വിറ്റത്.
ഏറ്റവും അധികം വിറ്റുപോയത് ഇന്ത്യൻ നിർമിത വിദേശ മദ്യമാണ്. (92.89 കോടി രൂപ), ബിയർ (9.83 കോടി), വിദേശ നിർമിത മദ്യം (1.58 കോടി), വൈൻ (1.40 കോടി), വിദേശ നിർമിത വൈൻ (5.95 ലക്ഷം രൂപ) എന്നിങ്ങനെയാണ് മറ്റുള്ളവയുടെ വിൽപ്പന കണക്ക്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
