2 ദിവസം മുമ്പും പ്രതി എത്തിയിരുന്നു

ക്ഷേത്രത്തില്‍ പൂജാരിയായ ഭര്‍ത്താവ് രാവിലെ പതിനൊന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണ് ഭാര്യ കിടപ്പുമുറിയില്‍ മരിച്ച് കിടക്കുന്നത് കണ്ടത്. യുവതി ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് രണ്ട് ദിവസം മുമ്പ് വീട്ടില്‍ വന്ന് ഭീഷണി മുഴക്കിയതായി ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. അതേസമയം ഭര്‍ത്താവിന്റെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

author-image
Biju
New Update
agag

athira

തിരുവനന്തപുരം: കഠിനംകുളത്ത് വെഞ്ഞാറമൂട് സ്വദേശി ആതിരയെ കഴുത്തില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം വഴി യുവതി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിലാരംഭിച്ചു. 

യുവതിയുടെ ഇന്‍സ്റ്റഗ്രാം കാമുകന്‍  രണ്ടു ദിവസം മുന്‍പും ഇവിടെ എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്. കഠിനംകുളം ഭരണിക്കാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആതിരയേയാണ് ഇന്നലെ രാവിലെ 11 മണിയോടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. കൊല നടത്തിയ ശേഷം വീട്ടമ്മയുടെ സ്‌കൂട്ടറുമായി കാമുകന്‍ കടന്ന് കളഞ്ഞു.

ക്ഷേത്രത്തില്‍ പൂജാരിയായ ഭര്‍ത്താവ് രാവിലെ പതിനൊന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണ് ഭാര്യ  കിടപ്പുമുറിയില്‍ മരിച്ച് കിടക്കുന്നത് കണ്ടത്. യുവതി ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് രണ്ട് ദിവസം മുമ്പ് വീട്ടില്‍ വന്ന് ഭീഷണി മുഴക്കിയതായി ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. അതേസമയം ഭര്‍ത്താവിന്റെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

ഭര്‍ത്താവിന്റെ മൊഴി വിശദമായി പൊലിസ് രേഖപ്പെടുത്തി. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Athira Murder Case