കാഫിര്‍ വിവാദത്തില്‍ സംസ്ഥാന സെക്രട്ടറി പറഞ്ഞതേ പറയാനുള്ളൂ: കെകെ ലതിക

വിവാദമായ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതിക ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. വിവാദങ്ങള്‍ ഉണ്ടായപ്പോഴും പിന്‍വലിക്കാതിരുന്ന പോസ്റ്റ് പിന്നീട് വിമര്‍ശനമുയര്‍ന്നതോടെയാണ് പിന്‍വലിച്ചത്.

author-image
Prana
New Update
kafir
Listen to this article
0.75x 1x 1.5x
00:00 / 00:00

കാഫിര്‍ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് സിപിഎം നേതാവ് കെകെ ലതിക. നിയമപരമായി തെളിയിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വര്‍ഗീയപ്രചാരണം നടത്തി. വീടുകള്‍ കയറി വര്‍ഗീയ വിഭജനം നടത്തിയെന്നും കെകെ ലതിക പറഞ്ഞു. ഇടതുപക്ഷത്തെ ഒരാള്‍ക്കും സ്‌ക്രീന്‍ ഷോട്ട് വിഷയത്തില്‍ പങ്കുണ്ടാകില്ല. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം റിബേഷ് പറയാത്തതിനു കാരണങ്ങള്‍ ഉണ്ടാകും. വര്‍ഗീയമായ പ്രചാരണം നടത്തരുതെന്ന് കൃത്യമായ നിര്‍ദേശം ഉണ്ടായിരുന്നുവെന്നും ലതിക കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയത്തിലും കെകെ ലതിക പ്രതികരിച്ചു. നിയമപരമായി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സ്ത്രീപക്ഷ ഗവണ്മെന്റ് ആയതുകൊണ്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. എല്ലാ സംഭവങ്ങളിലും കേസ് എടുക്കാന്‍ പറ്റില്ല. വ്യക്തികള്‍ പരാതി കൊടുത്താല്‍ മാത്രമേ കേസ് എടുക്കുവെന്ന് കെ കെ ലതിക പ്രതികരിച്ചു.

വിവാദമായ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതിക ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. വിവാദങ്ങള്‍ ഉണ്ടായപ്പോഴും പിന്‍വലിക്കാതിരുന്ന പോസ്റ്റ് പിന്നീട് വിമര്‍ശനമുയര്‍ന്നതോടെയാണ് പിന്‍വലിച്ചത്. 'കാഫിര്‍' വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് ഈ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. ഇത് കണ്ടെത്തിയ പൊലീസ് റിബേഷിനെ ചോദ്യം ചെയ്തിരുന്നു. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. റിബേഷിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

kafir controversy kafir post