കാക്കനാട് റെക്കാ ചാരിറ്റബിൾ സൊസൈറ്റിയുടെ പഠനമികവ് പുരസ്‌കാരം.

കാക്കനാട് റെക്കാ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തുന്ന പഠന മികവ് പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

author-image
Shyam Kopparambil
New Update
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കാക്കനാട്:  ഈ വര്ഷം (2024) സ്റ്റേറ്റ് സിലബസ്  എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാക്കനാട് റെക്കാ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തുന്ന പഠന മികവ് പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. റെക്കാ ക്ലബ്ബിന്റെ സമീപ പ്രദേശങ്ങളായ തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ  കാക്കനാട്, മാവേലിപുരം, അത്താണി, ഹെൽത്ത് സെന്റർ, കൊല്ലംകുടിമുഗൾ, മല്ലേപ്പള്ളി വാർഡുകളിലെ താമസക്കാരായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ ആണ് പുരസ്‌കാരത്തിന് പരിഗണിക്കുക. 2024 വർഷത്തെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, അല്ലെങ്കിൽ 90 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം, മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ഐഡി പ്രൂഫ് കോപ്പി, പാസ്പോര്ട്ട് സൈസ് ഫോട്ടോ, വാർഡിലെ താമസക്കാരാണെന്നു നഗര സഭ കൗൺസിലർ നൽകുന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്.  അപേക്ഷകൾ സെക്രട്ടറി, റെക്കാ ക്ലബ്, മാവേലിപുരം,  കാക്കനാട്  എന്ന വിലാസത്തിൽ അയക്കുകയോ ക്ലബ്ബിൽ നേരിട്ട് സമർപ്പിക്കുകയോ ചെയ്യാം. അപേക്ഷയുടെയും മാർക്ക് ലിസ്റ്റിന്റെയും കോപ്പി താഴെ പറയുന്ന ഫോൺ നമ്പറിൽ whatsapp ചെയ്യേണ്ടതാണ്. അവസാന തീയതി ജൂലൈ 10, 2024  ഫോൺ 9072312138

kakkanad