New Update
/kalakaumudi/media/media_files/2025/04/16/gMmqw1WZPVCk3toHHwvu.jpg)
തൃക്കാക്കര : കാക്കനാട് ചെമ്പുമുക്കിൽ ടാങ്കറും, സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ തൃക്കാക്കര നഗരസഭ സഹകരണ ആശുപത്രി ജീവനക്കാരി മരിച്ചു.നെട്ടൂർ മുല്ലേപ്പടി വീട്ടിൽ മഹേശ്വരി കെ.വി (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഭർത്താവ് ഉണ്ണികൃഷ്ണനൊപ്പം സ്‌കൂട്ടറിൽ ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ സിവിൽ ലൈൻ റോഡിൽ ചെമ്പുമുക്ക് ഭാഗത്ത് അതേ ദിശയിൽ നിന്നു വന്ന ടാങ്കർ ലോറി സ്‌കൂട്ടറിൻ്റെ കണ്ണാടിയിൽ തട്ടി സ്‌കൂട്ടർ മറിഞ്ഞു മഹേശ്വരി ടാങ്കറിനടിയിലേക്ക് തെറിച്ചു വീണു.തലയ്ക്കു ഗുരുതര പരുക്കേറ്റ മഹേശ്വരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ഭർത്താവ് : ഉണ്ണികൃഷ്ണൻ, മക്കൾ: സനൽ,സന്ധ്യ.മരുമക്കൾ: സേവ്യർ, രമ്യ,
സംസ്കാരം നടത്തി.