കാക്കനാട് ബസ് അപകടം ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

കാക്കനാട് വള്ളത്തോൾ ജങ്ഷനിലുണ്ടായ ബസ് അപകടത്തിൽ ബസ് യാത്രക്കാരി മരിക്കുകയും,നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്തു.

author-image
Shyam
New Update
asdsds

തൃക്കാക്കര:  കാക്കനാട് വള്ളത്തോൾ ജങ്ഷനിലുണ്ടായ ബസ് അപകടത്തിൽ ബസ് യാത്രക്കാരി മരിക്കുകയും,നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്തു. വടവുകോട് സ്വദേശി പി എൻ നിഹാലിന്റെ ലൈസൻസാണ് എറണാകുളം ആർ.ടി.ഒ ജേഴ്സൺന്റെ നിർദ്ദേശപ്രകാരം ജോയിന്റ് ആർ.ടി.ഒ സി.ഡി അരുൺ  സസ്പെന്റ് ചെയ്തത്. തിരക്കുള്ള പ്രധാന  റോഡായ സീപോർട്ട് എയർപോർട്ട് റോഡിൽ എതിരെ നിന്നും  വാഹനങ്ങൾ വരുന്നത് ശ്രദ്ധിക്കാതെ അമിത വേഗത്തിൽ  റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചത്  മൂലമാണ് അപകടം ഉണ്ടായതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഡ്രൈവർക്കെതിരെ നേരത്തെ പോലീസ് കേസ് എടുത്തിരുന്നു.കഴിഞ്ഞ  സെപ്തംബർ 30 ന്  സീ പോർട്ട്- എയർപോർട്ട് റോഡിലെ വള്ളത്തോൾ ജംഗ്ഷനിൽ നിന്നും ഇടപ്പള്ളി ടോൾ റോഡ് മുറിച്ച് കടക്കുമ്പോഴാണ്  ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ബസ് യാത്രക്കാരി  ആലുവ കുട്ടമ്മശേരി അമ്പലപ്പറമ്പ് വട്ടപറമ്പ് വീട്ടിൽ നസീറ (50) മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

kochi kakkanad rtoernakulam RTO kakkanad news