കാക്കനാട് മറവിരോഗ നിർണ്ണയ ക്യാമ്പ്

മറവിരോഗം എങ്ങനെ കണ്ടെത്താമെന്നും  പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സ നൽകേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ക്യാമ്പ്  സംഘടിപ്പിക്കുന്നതെന്ന് സൺറൈസ് ആശുപത്രി അധികൃതർ പറഞ്ഞു.

author-image
Shyam Kopparambil
New Update
sunrice
 തൃക്കാക്കര : കാക്കനാട് സൺറൈസ് ആശുപത്രിയിൽ മറവി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 40 വയസ്സ് കഴിഞ്ഞവർക്ക് മുൻഗണന നൽകി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ പർവീൻ ഹഫീസ്  പറഞ്ഞു. ഡിസംബർ 10 മുതൽ 20 വരെയാ ആശുപത്രി അങ്കണത്തിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുക.
 മറവിരോഗം എങ്ങനെ കണ്ടെത്താമെന്നും  പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സ നൽകേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ക്യാമ്പ്  സംഘടിപ്പിക്കുന്നതെന്ന് സൺറൈസ് ആശുപത്രി അധികൃതർ പറഞ്ഞു.
സമൂഹത്തിന് വേണ്ടിയുള്ള ആരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഇത്തരത്തിൽ നൂതന പദ്ധതി ആവിഷ്കരിക്കുന്നത്.
 സൺറൈസ് ആശുപത്രിയിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ഷൈമയുടെ നേതൃത്വത്തിലാണ് മറവി രോഗ നിർണയ ക്യാമ്പ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയുടെ ഭാഗമാകുന്നതിനും +919645303330 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
kochi Business News free medical camp kakkanad kakkanad news