തൃക്കാക്കര: ഡി.എൽ.എഫ് ഫ്ലാറ്റിൽ വീണ്ടും രോഗബാധ. 25 പേർക്ക് പനി.വയറിളക്കവും. ശർദ്ദിയുമായി ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.വ്യാഴാഴ്ച മുതലാണ് ഫ്ലാറ്റിലെന്തേവാസികൾക്ക് ആരോഗ്യപ്രശ്നം കാണിച്ചു തുടങ്ങിയത്.ഇന്നലെ ആരോഗ്യ വിഭാഗം നടത്തിയ സർവ്വേയിൽ 25 പേർക്ക് വയറിളക്കവും. ശർദ്ദിയുമായി ചികിത്സ തേടിയാതായി കണ്ടെത്തിയത്.കൂടാതെ രണ്ടുപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.രണ്ടുപേർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ തൃക്കാക്കര കെന്നടിമുക്ക് യു.പി.എച്ച്.സിയിലെ പതിനൊന്നോളം ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഡി.എൽ.എഫ് ഫ്ലാറ്റിലെ പത്തോളം ടവറുകളിലെ താമസക്കാർക്കാണ് രോഗബാധയേറ്റതായി പ്രാഥമിക വിവരം ലഭിച്ചിരിക്കുന്നത്.അതിൽ നാല് ടവറുകളിൽ മാത്രമാണ് ആരോഗ്യ വിഭാഗത്തിന് സർവ്വേ പൂർത്തിയാക്കാനായത്.ബാക്കി ഇന്നും നാളെയുമായി പൂർത്തിയാക്കാനാണ് ആരോഗ്യ വിഭാഗത്തിന്റെ പദ്ധതി.1268 ഫ്ലാറ്റിൽ 4.500 താമസക്കാരാണുള്ളത്. 620 ഫ്ലാറ്റുകളിൽ വാടകക്കാരും ബാക്കി ഉടമസ്ഥരുമാണ് ഇവിടെ താമസം.കഴിഞ്ഞ ജൂണിൽ കുടിവെള്ളത്തിലൂടെ അണുബാധയേറ്റ സംഭവത്തിൽ അറുനൂറോളം പേര് ചികിത്സ തേടിയിരുന്നു.
കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം
കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഫ്‌ളാറ്റിലെ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ
ഫ്‌ളാറ്റിലെ കുടിവെള്ള സാമ്പിളുകൾ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. ഡി.എൽ.എഫ് ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്പിളികളുടെ ഫലം ഇന്ന് വരുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.
ഡബിൾ ക്ലോറിനേഷൻ നടത്താനൊരുങ്ങി ആരോഗ്യ വിഭാഗം
കുടിവെള്ളത്തിൽ അണുബാധയുണ്ടായ കണ്ടെത്തിയ സാഹചര്യത്തിൽ ഡബിൾ ക്ലോറിനേഷൻ നടത്താനൊരുങ്ങി ആരോഗ്യ വിഭാഗം. വാട്ടർ അതോറിറ്റി,കുഴൽ കിണർ,കിണർ വെള്ളം, മഴവെള്ള സംഭരണി , കുടിവെള്ള ടാങ്കർ ലോറികൾ എന്നിവ വഴിയാണ് മാസ്റ്റർ ടാങ്കിൽ വെള്ളം എത്തിച്ചിരുന്നത്.മാസ്റ്റർ ടാങ്കിൽ ഡബിൾ ക്ലോറിനേഷൻ നടത്താൻ ആരോഗ്യ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.