/kalakaumudi/media/media_files/2025/03/05/4CbNsdaITnL566NeC3f2.jpg)
തൃക്കാക്കര: കാക്കനാട് മയക്കുമരുന്നുമായി 17കാരനടക്കം മൂന്ന് പേരെ തൃക്കാക്കര പോലീസ് പിടികൂടി. വൈറ്റില സ്വദേശി പവിത്രം വീട്ടിൽ നിവേദ് (24), അത്താണി സ്വദേശി അടിമുറി വീട്ടിൽ റീബിൻ ജോസി (28), കുമ്പളങ്ങി സ്വദേശിയായ 17 കാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 0.76 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു.മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് തൃക്കാക്കര സി.ഐ എ.കെ സുധീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കാക്കനാട് അളകാപുരി ഹോട്ടലിന് എതിര്‍വശത്തായി KL-32-S-5058 എന്ന നമ്പറിലുള്ള ബൈക്കിൽ ഓട്ടോ സ്റ്റാന്റിന് സമീപത്ത് നിന്നും വൈറ്റില സ്വദേശി നിവേദ്.കുമ്പളങ്ങി സ്വദേശിയായ 17 കാരൻ എന്നിവർ എം.ഡി.എംഎയുമായി പിടിയിലാവുന്നത്.ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് അത്താണി സ്വദേശി റീബിൻ ജോസിനെ കുറിച്ച് വിവരം ലഭിക്കുന്നത്.തുടർന്ന് റീബിന്റെ അത്താണിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും,എം.ഡി.എം.എ തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെത്തി.പ്രതികളായ റീബിൻ,നിവേദ് എന്നിവർ നേരത്തെ മയക്ക് മരുന്നുകേസിൽ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.എസ്.ഐ മാരായ ബൈജു,കെ.ജി വിഷ്ണു,വിജി.മണി സീനിയർ സി.പി.ഓ മാരായ നിതിൻ,ജോൺ, സി.പി.ഓ മാരായ സുജിത്ത്, വൈശാഖ്,അനീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.