കാക്കനാട് : കാക്കനാട് വൻ ലഹരി വേട്ട. എം.ഡി.എയുമായി രണ്ടുപേരെ ഡാൻസാഫിന്റെ സഹായത്തോടെ തൃക്കാക്കര പോലീസ് പിടികൂടി, ആലപ്പുഴ സ്വദേശികളായ അഭിജിത് കണ്ണൻ (24) എസ്. അതുൽകുമാർ (23) എന്നിവരാണ് പോലീസ് പിടിയിലായത്.ഇവരിൽ നിന്നും 13.728 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടിയിലാവുന്നത്.
കേസിൽ മറ്റൊരു പ്രതി ഫിറോസ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.ഇന്നലെ രാത്രി പതിനൊന്നോടെ കാക്കനാട് പാലച്ചുവട് നാരായണൻ റോഡിലുളള അപ്പാർട്ട്മെന്റിൽ മയക്ക് മരുന്ന് വില്പന നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ക്രിസ്മസ് ന്യൂ ഇയർ വിപണി മുന്നിൽകണ്ട് വില്പനയ്ക്ക് എത്തിച്ചതായിരുന്നു മയക്കുമരുന്ന്.