/kalakaumudi/media/media_files/2025/12/05/12111-2025-12-05-13-41-32.jpg)
കൊച്ചി : കാക്കനാട് വന്‍ ലഹരിവേട്ട. 20.22 ഗ്രാം എം.ഡി.എം.എ യുമായി യുവതി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍. കളമശ്ശേരി സ്വദേശി എട്ടുകാലില്‍ വീട്ടില്‍ ഇ. കെ ഉനൈസ് (34), ആലപ്പുഴ സ്വദേശിനി കൃഷ്ണ ഭവനത്തില്‍ പി.എസ് കല്യാണി (22) എന്നിവരെയാണ് ഡാന്‍സാഫിന്റെ സഹായത്തോടെ ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്.ഉനൈസ് താമസിച്ചിരുന്ന കാക്കനാട് ഇടച്ചിറയിലെ െ്രെപം കാസഡല്‍ മൂന്‍സ് ആന്‍ഡ് അപ്പാര്‍ട്ടുമെന്റിലെ 303 നമ്പര്‍ മുറിയില്‍ നിന്നുമാണ് മയക്ക് മരുന്ന് പിടികൂടിയത്. വ്യാഴാഴ്ച രാത്രി 11.20 ഓടെയായിരുന്നു സംഭവം. മരുന്ന് വില്പന നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കിടപ്പ് മുറിയിലെ അലമാരയില്‍ പ്ലാസ്റ്റിക്ക് ബാഗില്‍ 3 സിപ്പ് ലോക്ക് പോളിത്തീന്‍ കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്.ചില്ലറ വില്പന നടത്താനായി സൂക്ഷിച്ച സിപ്പ് ലോക്ക് കവറുകളും, ഡിജിറ്റല്‍ ത്രാസും പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
