/kalakaumudi/media/media_files/tdFcods59XMGrDDqxRsX.jpeg)
തൃക്കാക്കര: കാക്കനാട് വീട്ടമ്മ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് അത്താണി കീരേലിമലയിൽ കരിമ്പനക്കമൂലയിൽ ശാന്തി (56) ആണ് വാടക വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ വീടിനുള്ളിൽ നിന്നും ദുർഗന്ധം പരന്നതോടെ പ്രദേശവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.വീടിന്റെ വാതിൽ പൊളിച്ചയാണ് പോലീസ് അടത്ത് കയറിയത്.വീട്ടമ്മ കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു.മൃദദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതാണ് പോലീസ് പറഞ്ഞു. പോലീസ് അകത്തു കടന്നപ്പോഴാണ് കട്ടിലിൽ പുതച്ചു മൂടി കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.രണ്ടാഴ്‌ച മുൻപ് വാടകക്കെടുത്ത വീടാണിത്. തിരുവനന്തപുരം സ്വദേശിനിയാണെന്നും വർഷങ്ങളായി കാക്കനാട് ഭാഗത്ത് പല വീടുകളിലായി വാടകക്ക് താമസിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.