/kalakaumudi/media/media_files/2025/03/18/hciFEaFIjNVJK9kJ74TZ.jpeg)
തൃക്കാക്കര: കാക്കനാട് വൻ കഞ്ചാവ് വേട്ട.4.996 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശി പോലീസ് പിടിയിലായി.മൂർഷിദാബാദ് സ്വദേശി രോഹൻ സിഖ് (21) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 11.50 ന് കാക്കനാട് ജില്ലാ ജയിലിന് സമീപം കഞ്ചാവ് വിൽപനക്കായി കൊണ്ടുവരുന്നതാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ ഡാൻസാഫ് പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു