/kalakaumudi/media/media_files/2025/03/28/k5kXGgPC1VunNnxcl78d.jpg)
തൃക്കാക്കര : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കാക്കനാട് മേജർ പാട്ടുപുരക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം മാർച്ച് 30ന് ആരംഭിച്ച് ഏപ്രിൽ 3ന് അവസാനിക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂർ മഠം ബ്രഹ്മശ്രീ ഹരിനാരായണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ത്രിവിക്രമൻ നമ്പൂതിരി, കീഴ്ശാന്തി കെ.ബി.സുരേഷ് ബാബു എന്നിവർ പ്രധാന കാർമികത്വം വഹിക്കും. ആദ്യദിനം വെളുപ്പിന് 5ന് അഷ്ടാഭിഷേകത്തോടെ ഉത്സവം ആരംഭിക്കും. അന്ന് രാവിലെ 9ന് ആയിരക്കണക്കിന് സ്ത്രീ ഭക്തജനങ്ങളുടെ പൊങ്കാലയും നടക്കും.
അഞ്ചാം ദിവസം ഏപ്രിൽ 3ന് കുഴിക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്ന് നന്തിലത്ത് ഗോപാലകൃഷ്ണന്റെ പുറത്ത് തിടമ്പേറ്റി ഗജവീരന്മാരുടെ അകമ്പടിയോടെ പകൽ പൂര ഘോഷയാത്ര നടക്കും. പാട്ടുപുരയ്ക്കാവ് ശ്രീ ഭഗവതിയുടെ താലപ്പൊലി മഹോത്സവത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ക്ഷേത്ര ഉപദേശക സമിതിക്ക് വേണ്ടി പ്രസിഡന്റ് വിനീസ് ചിറക്കപ്പടി, വൈസ് പ്രസിഡന്റ് കെ.ടി. പ്രകാശൻ, സെക്രട്ടറി മഹേഷ് എം.എം എന്നിവർ പറഞ്ഞു.