/kalakaumudi/media/media_files/2024/11/20/EOyylyGm0UkVwWFObPPQ.jpg)
കൊച്ചി: കാക്കനാട് ഒരു കുടുംബത്തിലെ മൂന്ന് പേരുടേതും തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്. തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹം അഴിച്ചുകിടത്തി അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മനീഷ് വിജയും സഹോദരിയും ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങളില്‍നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.ജാര്‍ഖണ്ഡ് സ്വദേശിയായ സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റസംസ് അഡിഷണല്‍ കമ്മിഷണര്‍ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ്(43), മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരയാണ് കാക്കനാട് ടി.വി.സെന്ററിലെ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് കിടക്കയില്‍ മരിച്ചനിലയിലും കസ്റ്റംസ് ഓഫിസറായ മകനും സഹോദരിയും തൂങ്ങിമരിച്ച നിലയിലുമായിരുന്നു.ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെങ്കിലും ഇതിനുപിന്നിലെ കാരണമെന്തെന്ന് സഹപ്രവര്‍ത്തകര്‍ക്കോ അയല്‍വാസികള്‍ക്കോ കൃത്യമായ ധാരണയില്ല. ഒന്നര കൊല്ലമായി കുടുംബം ഇവിടെ താമസിക്കുന്നുണ്ട്. അയല്‍ക്കാരുമായോ നാട്ടുകാരുമായോ ഇവര്‍ക്ക് അധികം അടുപ്പമുണ്ടായിരുന്നില്ല.