/kalakaumudi/media/media_files/2026/01/25/whatsap-2026-01-25-19-27-50.jpeg)
കൊച്ചി : കൊച്ചിയിൽ വൻ മയക്ക് മരുന്ന് വേട്ട.793 ഗ്രാം എം.ഡി.എം.എ യുമായി മുൻ ഡി.വൈ.എസ്.പിയുടെ മകനെ ഡാന്സാഫ് പിടികൂടി.
. കോഴിക്കോട് സ്വദേശി കടംബരി വീട്ടിൽ അർജുൻ വി.നാഥ് (32)നെ പിടികൂടിയത്.മയക്കമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചി ഡാൻസാഫിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 0.77 ഗ്രാം എം.ഡി.എം.എ യുമായി ചേരാനല്ലൂരിലെ ആബ്രിസ് ഇൻ റസിഡൻസിയിയിലെ 303 മുറിയിൽ നിന്നും യുവാവ് ആദ്യംപിടിയിലാവുന്നത് . പിന്നീട് പ്രതിയെ ചോദ്യം ചെയ്തതിൽ വാഴക്കാല മൂലപ്പാടം റോഡിൽ അലിഫ് മിനി സൂപ്പർമാർക്കറ്റിന് സമീപമുള്ള ഇരുനില വീടിൻ്റെ മുകൾ നിലയിൽ എം.ഡി.എം.എ സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിനോട് വെളിപ്പെടുത്തി . തുടർന്ന് വാഴക്കാല മൂലപ്പാടം റിയാദിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കാർബോർഡ് പെട്ടികളിലായി രണ്ട് കവറുകളിലായി സൂക്ഷിക്കുന്ന 0.548 ഗ്രാം,0.168 ഉൾപ്പടെ 0.716 ഗ്രാം എം.ഡി.എം.എ പോലീസ് പിടികൂടിയത്. സംഭവത്തിൽ പ്രതിക്കെതിരെ തൃക്കാക്കര,ചേരാനല്ലൂർ പോലീസ് കേസ് എടുത്തു. ബാങ്ക് ജീവനകകാരനായ അർജുൻ വി.നാഥ്.ഒരുമാസമായി മയക്ക് മരുന്ന് ക്യാരിയറായി ജോലി ചെയ്യുന്നതായി പോലീസ് പറഞ്ഞു,
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
