കാക്കനാട് എം.ഡി.എം.എ കേസ് : റിൻസി മുംതാസ് വൻതോക്കെന്ന്

എം.ഡി.എം.എ കൈവശം വച്ചതിന് അറസ്റ്റിലായ യൂട്യൂബർ റിൻസി മുംതാസ്  വൻതോക്കെന്ന് പോലീസ്. യുവതി നടത്തിയിരുന്നത് ലക്ഷങ്ങളുടെ ലഹരിക്കച്ചവടക്കാമെന്ന് പോലീസ് കണ്ടെത്തി.സിനിമാ മേഖലയിൽ ഉള്ളവർക്ക് ഉൾപ്പെടെ സ്ഥിരമായി രാസ ലഹരി എത്തിച്ചു നൽകിയിരുന്നത് റിൻസി എന്നും പോലീസിന്റെ കണ്ടെത്തൽ.

author-image
Shyam Kopparambil
New Update
chattt

 


തൃക്കാക്കര:  എം.ഡി.എം.എ കൈവശം വച്ചതിന് അറസ്റ്റിലായ യൂട്യൂബർ റിൻസി മുംതാസ്  വൻതോക്കെന്ന് പോലീസ്. യുവതി നടത്തിയിരുന്നത് ലക്ഷങ്ങളുടെ ലഹരിക്കച്ചവടക്കാമെന്ന് പോലീസ് കണ്ടെത്തി.സിനിമാ മേഖലയിൽ ഉള്ളവർക്ക് ഉൾപ്പെടെ സ്ഥിരമായി രാസ ലഹരി എത്തിച്ചു നൽകിയിരുന്നത് റിൻസി എന്നും പോലീസിന്റെ കണ്ടെത്തൽ. റിൻസി നടത്തിയ ലഹരി ഇടപാടുകളുടെ വാട്സ്ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചു .പ്രതിദിനം ലക്ഷങ്ങളുടെ കച്ചവടമാണ് ഇവർ നടത്തിയിരുന്നത്.വയനാട് നിന്ന് പിടികൂടിയ ലഹരി സംഘത്തിൽ നിന്നാണ് റിൻസിയുടെ ഇടപാടുകളെ കുറിച്ച് പോലീസിന് വിവരം നൽകിയത്.കൊച്ചിയിൽ ഉൾപ്പെടെ റിൻസി നടത്തിയ ലഹരി ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ തേടി അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

 ഫ്ലാറ്റ് കേന്ദ്രീകരിച്ച്  ലഹരി പാർട്ടികൾ

 പാലച്ചുവടിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പത്ത് മാസമായി പ്രതികൾ ലഹരിയിടപാടുകൾ നടത്തുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സിനിമാ മേഖലയിലുള്ളവർ നിരന്തരം ഈ ഫ്ലാറ്റിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ബംഗളുരുവിൽ നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് പാക്ക് ചെയ്തിരുന്നത് ഫ്ലാറ്റിൽ വെച്ചാണെന്നും ആവശ്യക്കാർ അവിടെയെത്തി ലഹരിമരുന്ന് കൈപ്പറ്റിയിരുന്നതായും പ്രതികൾ പൊലീസിന് മൊഴി നൽകി. ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി പാർട്ടികൾ നടക്കാറുള്ളതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
 

  യാസർ അറഫാത്ത് സഹായിയോ?

ലഹരിക്കേസിൽ റിൻസി മുംതാസിനൊപ്പം പിടിയിലായ യാസർ അറഫാത്ത് സഹായി മാത്രമാണെന്ന് സൂചന, റിൻസിക്ക് വേണ്ടി മയക്ക് മരുന്ന് എത്തിക്കുന്നതും, വില്പന നടത്തുന്നതും യാസർ അറഫാത്താണെന്നാണ് പൊലീസിന് ലഭിച്ച സൂചന. ലഹരി എത്തിക്കാന്‍ സുഹൃത്ത് യാസറിന് പണം നല്‍കിയിരുന്നത് റിൻസി ആയിരുന്നു. ഇവർ ഒന്നിച്ചായിരുന്നു കാക്കനാട് പാലച്ചുവട് ഡി.ഡി ഗോൾഡൻ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്.


 അഞ്ചുകിലോ എം.ഡി.എം.എ സ്റ്റോക്കുണ്ട്

 അഞ്ചുകിലോ എം.ഡി.എം.എ തന്റെ കൈയ്യിലുണ്ടെന്ന്  റിൻസി ഇടപാടുകാർക്ക് അയച്ച വാട്സ്ആപ്പ്  ചാറ്റിൽ പറയുന്നു. ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കാമെന്നും അവർ വ്യക്തമാക്കുന്നുണ്ട്. മാരക ലഹരികൾ എത്ര അളവിൽ വേണമെങ്കിലും നൽകാമെന്ന് റിൻസി വാട്സ്ആപ്പ് ചാറ്റിൽ ഇടപാടുകാരോട് പറയുന്നുണ്ട്.സിനിമ മേഖലയിൽ ഉൾപ്പടെ ആവശ്യക്കാരേറെയുള്ള  കൊക്കൈൻ ഉൾപ്പടെ മാരക മയക്ക് മരുന്ന് വില്പന നടത്തിയത് സംബന്ധിച്ച് നിർണ്ണായക തെളിവുകൾ പൊലീസിന് ലഭിച്ചു.

 പ്രതിദിനം ലക്ഷങ്ങളുടെ ലഹരി  ഇടപാട്

 യൂട്യൂബർ റിൻസി മുംതാസിന്റെ നേതൃത്വത്തിൽ പ്രതിദിനം ലക്ഷങ്ങളുടെ ലഹരി  ഇടപാട് നടത്തുന്നതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു.ലഹരി ബാംഗ്ലൂരിൽ നിന്നും വാങ്ങാൻ പണം നൽകിയിരുന്നത് റിൻസി.പണം അയച്ചതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഒരുലക്ഷം മുതൽ രണ്ടുലക്ഷം രൂപയുടെ ലഹരി ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ കണ്ടെത്തിയിരിക്കുന്നത്.  

 ടെക്കികൾ മുതൽ സിനിമ താരങ്ങൾ വരെ

ടെക്കികൾ മുതൽ സിനിമ താരങ്ങൾ വരെ  റിൻസി മുംതാസിന്റെ കൈയ്യിൽ നിന്നും മാരക ലഹരികൾ വാങ്ങിയിരുന്നതായാണ് വിവരം.
ഡി.ജെ പാർട്ടികളിൽ വൻതോതിൽ ഈ സംഘം ലഹരി വില്പന നടത്തിയിരുന്നു.ടെക്കികൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവർക്കിടയിലും ഇവരാണ് ലഹരി വില്പന നടത്തിയിരുന്നത്.

  ലഹരി വില്പനക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകൾ

  റിൻസി ലഹരി വിൽപനക്കായി 750 ലേറെ  വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി.മയക്ക് മരുന്ന് ഓരോ വിഭാഗത്തിനയെയും വില വിവരപ്പട്ടിക വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി റിൻസി പ്രചരിപ്പിച്ചിരുന്നു.
 
 കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം

ലഹരിക്കേസിൽ റിമാന്റിൽ കഴിയുന്ന  യൂട്യൂബർ റിൻസി മുംതാസ്,യാസർ അറഫാത്ത് എന്നിവർക്കായി തിങ്കളാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.കേസിൽ പ്രധാന പ്രതി  റിൻസിയുടെ ലഹരി ഇടപാട് സംബന്ധിച്ച് വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പടെ ലഭിച്ചതോടെയാണ്
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.ഇതോടെ ലഹരിക്കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും.
 

    റിൻസി മുംതാസിനെ പുറത്താക്കി  ഒബ്സിക്യൂറ

ലഹരിക്കേസിൽ  അറസ്റ്റിലായ റിന്‍സി മുംതാസിനെ പുറത്താക്കി ഒബസ്ക്യൂറ എന്റർടെയ്ൻമെൻസ്. ലഹരി ഇടപാടുകളിൽ കമ്പനിക്ക് പങ്കില്ലെന്നും പൊലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഉടമ സെബാന്‍ അഗസ്റ്റിന്‍

 

kochi mdma sales Rinzi Mumtaz