/kalakaumudi/media/media_files/2025/07/11/1752206239-602-2025-07-11-18-57-41.jpg)
തൃക്കാക്കര: മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഭൂരിഭാഗവും രാസ ലഹരി ഉപയോഗിക്കുന്നവരെന്ന് കാക്കനാട് എം.ഡി.എം.എയുമായി പിടിയിലായ യൂട്യൂബറും,പ്രമോഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിയുടെ മാർക്കറ്റിങ് ഹെഡാണ് റിൻസി മുംതാസ് പോലീസിനോട് വെളിപ്പെടുത്തി.നടന്മാർക്ക് പുറമെ ചില നടിമാരും രാസ ലഹരിക്കടിമകളാണെന്നാണ് യുവതിയുടെ പോലീസിനോട് പറഞ്ഞു .നടന്മാരുടെയും,നടിമാരുടെയും പേരുകൾ കേട്ട പോലീസ് ഞെട്ടി.റിൻസിയുടെ മൊഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമാവുന്നതായി നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. റിൻസിയുടെ മൊബൈൽ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈലിൽ ഫോണിൽ നിന്നും ലഹരി ഇടപാട് സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുമെന്ന് പോലീസ് പറഞ്ഞു.അടുത്ത കാലത്ത് മുംതാസ് പങ്കെടുത്ത പരുപാടികളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
ലിസ്റ്റിൽ വിദ്യാർത്ഥികൾ മുതൽ ടെക്കികൾ വരെ
യാസർ അറഫാത്ത് ചെറിയ മീനല്ല
എം.ഡി.എം.എ യുമായി ഡാൻസാഫ് പിടികൂടിയ യാസർ അറഫാത്ത് ചെറിയ മീനല്ല.പ്രതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലിസ്റ്റിൽ വിദ്യാർത്ഥികൾ മുതൽ ടെക്കികൾ വരെ. കാക്കനാട്, തൃക്കാക്കര,ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ കുറെ നാളുകളായി മയക്ക് മരുന്ന് വില്പന നടത്തിവരികയായിരുന്നു.പലതവണ പാലാരിവട്ടം പോലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ജില്ലയിലെ പ്രമുഖ ഹോട്ടലുകളിൽ ഡി.ജെ പാർട്ടികൾക്ക് മയക്ക് മരുന്ന് എത്തിച്ചേരുന്ന സംഘത്തിലെ പ്രധാനിയാണ്.
ലഹരി വാങ്ങുന്നത് ബാംഗ്ലൂരിൽ നിന്നും
പ്രതികൾ എം.ഡി.എം.എ വാങ്ങിയിരുന്നത് ബാംഗ്ലൂരിൽ നിന്നുമാണെന്ന് പോലീസ് പറഞ്ഞു. ലഹരി വാങ്ങുന്നതിനായി യൂട്യൂബറായ റിൻസി മുംതാസിന്റെ അക്കൗണ്ട് വഴിയാണ് പണം അയച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.ഇവരുടെ കഴിഞ്ഞ ഒരുവർഷത്തെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് പോലീസ് അന്വേഷിക്കും.
പിടിയിലാവുന്നത് കമ്പനി വാടകക്കെടുത്ത ഫ്ലാറ്റിൽ നിന്നും
ബുധനാഴ്ച കാക്കനാട് പാലച്ചുവട് ഡി.ഡി ഫ്ലാറ്റിൽ ഡാൻസാഫ് എത്തിയത് കോഴിക്കോട് സ്വദേശി കിരിയാൻ വീട്ടിൽ യാസർ അറഫാത്ത് (34) കോഴിക്കോട് സ്വദേശി മാടാനയിൽ വീട്ടിൽ റിൻസി മുംതാസ് (32) എന്നിവരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് വില്പന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മയക്ക് മരുന്ന് കച്ചവടം സംബന്ധിച്ച് ഇടപാടുകൾ നടത്തിയിരുന്നത് കേസിലെ പ്രധാന പ്രതിയായ യാസർ അറഫാത്തായിരുന്നു. ഇവരിൽ നിന്നും 20.55 ഗ്രാം എം.ഡി.എം.എക്ക് പുറമെ രണ്ട് ഐ ഫോണുകൾ ഉൾപ്പടെ ഡാൻസാഫിന്റെ സഹായത്തോടെ പോലീസ് പിടികുടിയിരുന്നു.
ഫ്ലാറ്റിൽ കവറുകളും,ത്രാസും
കാക്കനാട് പാലച്ചുവട് ഡി.ഡി ഗോൾഡൻ ഗേറ്റിലെ 122 ജെ നമ്പർ മുറിയിൽ ഡാൻസാഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മയക്ക് മരുന്ന് ചെറിയ പാറക്കെട്ടുകളിൽ ആക്കാൻ ഉപയോഗിക്കുന്ന ചെറിയ കവറുകളും, തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും പോലീസ് കണ്ടെത്തി.