/kalakaumudi/media/media_files/2024/11/30/swNgOZYxt6omIeu4jLjQ.jpeg)
തൃക്കാക്കര :തൃക്കാക്കര നഗരസഭയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും അമൃത ആശുപത്രിയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു. 500 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട നൂറോളം പേർക്ക് തുടർ ചികിത്സയും സൗജന്യമായി കൊടുക്കും. നഗരസഭ വൈസ് ചെയർമാൻ അബ്ദു ഷാന, ആരോഗ്യകാര്യ ചെയർമാൻ ഉണ്ണി കാക്കനാട്, ക്ഷേമകാര്യ ചെയർപേഴ്സൺ സുനീറ ഫിറോസ്, വിദ്യാഭ്യാസകാര്യ ചെയർമാൻ നൗഷാദ് പല്ലച്ചി കൗൺസിലർമാരായ സി.സി വിജു, ഇബ്രാഹിംകുട്ടി, വർഗീസ് പ്ലാശ്ശേരി, അഡ്വ. ലാലി ജോഫിൻ എന്നിവർ പങ്കെടുത്തു.