/kalakaumudi/media/media_files/2025/01/06/Sd9XqXS9HZscXVGqA56r.jpeg)
തൃക്കാക്കര: തൃക്കാക്കര നഗര സഭയുടെ കീഴിലെ പൊതുശ്മശാന ഭൂമി സ്വകാര്യ മതസ്ഥാപനത്തിന് സെമിത്തേരിയാക്കാൻ നീക്കം അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ആ ബ ബിജു പറഞ്ഞു. പൊതുശ്മശാന ഭൂമി സ്വകാര്യ മതസ്ഥാപനത്തിന് സെമിത്തേരിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സ്മശാന സംരക്ഷണ സമതി തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാക്കനാട് അത്താണിയിലെ സെൻ്റ് ആൻ്റണീസ് റോമൻ കത്തോലിക്ക പളളിയുടെ ശിമിത്തേരി ക്കാനുള്ള ഭരണ സമിതിയുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്മശാന സംരക്ഷണ സമതി കൺവീനർ സി.ബി അനിൽ കുമാർ അധ്യക്ഷത വഹിച്ചു.ബി.ജെ.പി നേതാക്കളായ എം.സി അജയകുമാർ, സി.കെ ബിനുമോൻ , സജീവൻ കരിമക്കാട്, രാധേഷ് കുമാർ, ബി.ഡി.ജെ. സ് നേതാക്കളായ ഷാജു, വി.റ്റി ഹരിദാസ്, ഹിന്ദു ഐക്യവേദി കണയന്നൂർ താലൂക്ക് സമതി പ്രസിഡന്റ് ശശികുമാർ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമ്പർക്ക പ്രമുഖ് എസ്. മോഹനൻ നായർ, സോമൻ വാളവക്കാട്,തൃക്കാക്കര നായർ കരയോഗം പ്രസിഡന്റ് വിജയകുമാർ, തൃക്കാക്കര തെക്കുംഭാഗം കരയോഗം വൈസ് പ്രസിഡന്റ് ബീന,സി.പി ബിജു, അശോകൻ മണ്ണാടി, വിശ്വനാഥൻ, ശശി തോപ്പിൽ, സുനിൽകുമാർ, അനിൽ മാപ്രാണം,സി.എം മിനി തുടങ്ങിയവർ പ്രസംഗിച്ചു. രതീഷ് കുമാർ, ഉഷാമോഹൻ,സുരേഷ് സി.റ്റി, മോഹൻ നായർ, സുനിൽ ഗോപാലൻ, ഉണ്ണികൃഷ്ണൻ, അനിൽ താണപാടം, ശശി ഇടച്ചിറ,ബിജേഷ് കുമാർ, ചെല്ലൻ, കുട്ടൻ, തുടങ്ങിയവർ നേതൃത്വം നൽകി.