കാക്കനാട് റേഡിയോ ജോക്കി തൂങ്ങിമരിച്ച നിലയിൽ

കാക്കനാട് റേഡിയോ ജോക്കി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം താനൂർ സ്വദേശിനിയായ പോത്തേരി വീട്ടിൽ ഐശ്വര്യ (25) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

author-image
Shyam Kopparambil
New Update
SD

 


തൃക്കാക്കര: കാക്കനാട് റേഡിയോ ജോക്കി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം താനൂർ സ്വദേശിനിയായ പോത്തേരി വീട്ടിൽ ഐശ്വര്യ (25) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കാക്കനാട് കുന്നുംപുറം മിത്ര ഹോസ്റ്റലിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് ഉച്ചക്ക് 12 മണിയായിട്ടും പുറത്തിറങ്ങാതായതോടെ ഹോസ്റ്റൽ അസി. വാർഡൻ ക്രിസ്റ്റീന അഗസ്റ്റിൻ തൃക്കാക്കര പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തൃക്കാക്കര എസ്.ഐ വി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പൂട്ട് പൊളിച്ച് അകത്തുകയറുകയായിരുന്നു. മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.കാക്കനാട് ഇന്റർ ധ്വനി മീഡിയ അക്കാദമിയിലെ റേഡിയോ ജോലിയാണ് ഐശ്വര്യ.  

kochi suicide