കാക്കനാട് സോഷ്യൽ സ്ട്രീറ്റ് സംഘടിപ്പിച്ചു

സാർവ്വദേശീയ വനിത ദിനത്തോടനുബന്ധിച്ച് എഫ്. എസ് .ഇ. ടി. ഒ ആഭിമുഖ്യത്തിൽ 'സ്ത്രീപക്ഷ നവകേരളം മാറണം സാമൂഹികാവബോധം' എന്ന മുദ്രാവാക്യമുയർത്തി സോഷ്യൽ സ്ട്രീറ്റ് സംഘടിപ്പിച്ചു.

author-image
Shyam Kopparambil
New Update
asdfsdf

തൃക്കാക്കര : സാർവ്വദേശീയ വനിത ദിനത്തോടനുബന്ധിച്ച് എഫ്. എസ് .ഇ. ടി. ഒ ആഭിമുഖ്യത്തിൽ 'സ്ത്രീപക്ഷ നവകേരളം മാറണം സാമൂഹികാവബോധം' എന്ന മുദ്രാവാക്യമുയർത്തി സോഷ്യൽ സ്ട്രീറ്റ് സംഘടിപ്പിച്ചു. തൃക്കാക്കര ഓപ്പൺ എയർ സ്റ്റേജിൽ നടന്ന പരിപാടിയിൽ സർവ്വിജ്ഞാന കോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ എ.കെ ബീന പ്രഭാഷണം നടത്തി. എഫ്.എസ്.ഇ.ടി.ഒ വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ ഷൈൻ അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി ഡി.പി ദിപിൻ സ്വാഗതവും വനിത സബ് കമ്മിറ്റി കൺവീനർ എ.എൻ സിജിമോൾഎന്നിവർ സംസാരിച്ചു.തുടർന്ന് ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. 


kochi womans day kakkanad kakkanad news