മെഗാ മെഡിക്കൽ ക്യാമ്പുമായി കാക്കനാട് സൺറൈസ് ആശുപത്രി.

കാക്കനാട് സൺറൈസ് ആശുപത്രിയും ഇരുമ്പനം കനിവ് പാലിയേറ്റീവ് കെയറും സംയുക്തമായി ഇരുമ്പനം എൽ. പി സ്കൂളിൽ  വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  

author-image
Shyam Kopparambil
New Update
d

 കൊച്ചി : കാക്കനാട് സൺറൈസ് ആശുപത്രിയും ഇരുമ്പനം കനിവ് പാലിയേറ്റീവ് കെയറും സംയുക്തമായി ഇരുമ്പനം എൽ. പി സ്കൂളിൽ  വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  കനിവ് പാലിയേറ്റീവ് കെയർ രക്ഷാധികാരി പി. വാസുദേവൻ  ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.കനിവ് പാലിയേറ്റീവ് കെയർ പ്രതിനിധി ചന്ദ്രിക, വാർഡ് കൗൺസിലർ അഖിൽ തുടങ്ങിയവർ സംസാരിച്ചു. സൺറൈസ് ആശുപത്രിയിലെ സീനിയർ ഡോക്ടർമാരായ ഡോ. സോണിയ ഫർഹാൻ, ഡോ. എഡിസൺ, ഡോ. ഫൈസ എന്നിവർ മെഗാ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. 150 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ഗൈനക്കോളജി, കാർഡിയോളജി, പൾമനോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളെ ചേർത്താണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.  ക്യാമ്പിൽ സൗജന്യ വൈദ്യ പരിശോധനയും ആവശ്യമായ പ്രാഥമിക ചികിത്സയും നൽകി.     

Health health care kakkanad kakkanad news