/kalakaumudi/media/media_files/2025/10/29/whatsapp-2025-10-29-18-40-38.jpeg)
തൃക്കാക്കര: കാക്കനാട് അത്താണി നവോദയ റോഡിൽ ടോറസ് ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അനിൽകുമാറിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം നടന്നത്. എറണാകുളം പെരുമ്പാവൂർ റൂട്ടിൽ ഓടുന്ന മരിയ ബസ്സും ടോറസും തമ്മിലായിരുന്നു അപകടം. എറണാകുളത്ത് നിന്നും യാത്രക്കാരുമായി പള്ളിക്കര ഭാഗത്തേക്ക് പോകുകയായിരുന്ന മരിയ ബസും, പള്ളിക്കര ഭാഗത്ത് നിന്നും കാക്കനാട് ഭാഗത്തേക്ക് വരുകയായിരുന്ന ടോറസും തമ്മിൽ അത്താണി നവോദയ റോഡിൽ വച്ച് ഇടിക്കുകയായിരുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുമായി വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.ബസ് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.പരിക്കേറ്റ അനിൽകുമാർ പഴങ്ങനാട് ആശുപത്രിയിൽ ചികിത്സയിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
