/kalakaumudi/media/media_files/Rl45Nm7vJWxa64K8XDq6.jpeg)
തൃക്കാക്കര : തുതിയൂർ പരിപ്പച്ചിറ - മുട്ടുങ്കൽ തോട്ടിൽ മത്സ്യക്കുരുതി. ഇന്നലെ രാവിലെ പത്തുമണിയോടെ തോട്ടിൽ ചൂണ്ടയിടാനെത്തിയ നാട്ടുകാരാണ് ചെറു മത്സ്യങ്ങൾ ചത്തു പൊങ്ങിയത് കണ്ടത്.കഴിഞ്ഞദിവസം രാത്രി പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസ്) നിന്ന് പുറന്തള്ളിയ രാസവിഷമാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതുമൂലമാണ് മൽസ്യ കുരുതിയുണ്ടായതെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണിപ്പിള്ള പറഞ്ഞു.
നഗരസഭ പത്തൊമ്പതാം വാർഡിലൂടെ ഒഴുകുന്ന ഈ തോടിലൂടെ യാണ് കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കുന്നത്. തോട് അവസാനിക്കുന്നത് ചിത്രപ്പുഴയിലാണ്. തോടിന്റെ ഇരു കരയിലും ഉള്ള നിരവധി വീട്ടുകാർ ആശ്രയിക്കുന്ന കിണറുകളിൽ ഉറവയായി രാസ പദാർത്ഥങ്ങൾ തള്ളിയ മലിനജലം കലർന്നതായി നാട്ടുകാർ പരാതിപ്പെട്ടു.
തോടിൽ നിന്നും ശേഖരിച്ച വെള്ളം പരിശോധനയ്ക്ക് അയച്ചു.നേരത്തെയും ചിത്രപ്പുഴയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. .ഫാക്ടറികളിൽനിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കാനുള്ള ഉത്തരവാദിത്തം കാട്ടണമെന്നും അവർ ആവശ്യപ്പെട്ടു.