/kalakaumudi/media/media_files/2025/07/22/nijas-2025-07-22-17-47-14.jpeg)
തൃക്കാക്കര: കാക്കനാട്എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.കാക്കനാട് സ്വദേശി പഴങ്ങാട്ടുവീട്ടിൽ നിജാസിനെ (28) നെയാണ് എം.ഡി.എം.എയുമായി ഇൻഫോപാർക്ക്പോലീസ്പിടികൂടി . പരാതിയിൽനിന്നും 8.06 ഗ്രാം എം.ഡി.എം.എപോലീസ്കണ്ടെടുത്തു. ഇൻഫോപാർക്ക് ഇൻസ്പെക്ടർ സജീവ് കുമാർ ജെ എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയപരിശോധനയിലാണ്പ്രതി പാടത്തിക്കര ഭാഗത്ത്നിന്നുംപിടിയിലായത്. കാക്കനാടും പരിസരത്തുമുള്ള യുവതീയുവാക്കൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന മയക്കു മരുന്നുമായാണ് പ്രതി പിടിയിലായത്. രാത്രി വൈകി വീട്ടിൽ നിന്നിറങ്ങുന്ന പ്രതി നൈറ്റ് കടകളും മറ്റും കേന്ദ്രീകരിച്ച് ഇടപാടുകാരെ കണ്ടെത്തുകയും വാട്സ് ആപ്പ് വഴി ഇവരുമായി ബന്ധപ്പെട്ട് പണം വാങ്ങി ഇടപാടുകൾ നടത്തുകയാണ് പ്രതിയുടെരീതിയെന്ന്പോലീസ്പറഞ്ഞു. പ്രതിയെ കോടതി റിമാൻറ് ചെയ്തു. ഇടപാടുകാരെയും പ്രതിക്ക് മയക്ക് മരുന്ന് വിൽപ്പന നടത്തിയ ആളുകളെയും കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന്പോലീസ്പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
