മലബാർ ക്രിസ്ത്യൻ കോളേജിൽ കലാകൗമുദി എഴുത്തുകൂട്ടം

വായനാ ദിനത്തോടനുബന്ധിച്ച് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ചടങ്ങിൽ കോളേജിലെ മുൻ ഫിസിക്‌സ് വിഭാഗം മേധാവിയും കട്ടാങ്ങൽ അമല ക്ലിനിക്ക് മാനേജരുമായ പ്രൊഫ. വർഗീസ് മാത്യു വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള കലാകൗമുദി വീക്കിലിയുടെ പ്രത്യേക പാക്കേജ് സമ്മാനിച്ചു.

author-image
Greeshma Rakesh
Updated On
New Update
dfdfdfdf

kalakaumudi ezhuthu koottam at malabar christian college

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: കാമ്പസിലെ പുതുതലമുറയെ വായനയുടേയും എഴുത്തിന്റേയും സർഗ്ഗാത്മക സംവാദങ്ങളുടേയും ലോകത്തിലേക്ക് സ്വാഗതം ചെയ്ത് കലാകൗമുദി എഴുത്തുകൂട്ടം. വായനാ ദിനത്തോടനുബന്ധിച്ച് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ചടങ്ങിൽ കോളേജിലെ മുൻ ഫിസിക്‌സ് വിഭാഗം മേധാവിയും കട്ടാങ്ങൽ അമല ക്ലിനിക്ക് മാനേജരുമായ പ്രൊഫ. വർഗീസ് മാത്യു വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള കലാകൗമുദി വീക്കിലിയുടെ പ്രത്യേക പാക്കേജ് സമ്മാനിച്ചു.

പ്രിൻസിപ്പൽ ഡോ. സച്ചിൻ പി ജെയിംസിന്റേയും അദ്ധ്യാപകരായ അജ്ധർ ഷാഹുൽ, ഡോ. ഷിനോയ് ജെസിന്ത് എന്നിവരുടേയും സാന്നിദ്ധ്യത്തിൽ ബിഎ ഇംഗ്ലീഷ് സെക്കൻഡ് സെമസ്റ്റർ വിദ്യാർത്ഥിനി ഫിദ എപി കലാകൗമുദി കോപ്പികൾ ഏറ്റുവാങ്ങി.

മലബാർ ക്രിസ്ത്യൻ കോളേജിൽനിന്ന് വിരമിച്ച ശേഷം കെഎംസിടി ആർട്‌സ് ആൻഡ് സയൻസ് കോളേജ്, ലിസ കോളേജ് കൈതപ്പൊയിൽ, സെയന്റ് സേവിയേഴ്‌സ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിച്ച പ്രൊഫ. വർഗീസ് മാത്യു. എൻഐടി കാലിക്കറ്റിലെ വിസിററിംഗ് ഫാക്കൽറ്റിയാണ്.. മദർ തെരേസ നാഷണൽ അവാർഡ്, ബെസ്റ്റ് ടീച്ചർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

 

kalakaumudi ezhuthu koottam malabar christian college