/kalakaumudi/media/media_files/2025/10/25/kk-kollam-2025-10-25-21-56-47.jpg)
കലാകൗമുദിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ കൊല്ലം ബീച്ച് ഹോട്ടലില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി ബ്യുറോ ചീഫ് ശ്രീകുമാര്‍ മനയില്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എസ് ജഗദീഷ് ബാബു, കേണല്‍ ഡിന്നി എന്നിവര്‍ സമീപം
കൊല്ലം : ഇരുട്ടിനെ പകലാക്കിയും പകലിനെ ഇരുട്ടാക്കിയും നടത്തിവരുന്ന മാധ്യമ പ്രവര്‍ത്തനം ഒരു മനുഷ്യന്റെ അറിയാനുള്ള ആഗ്രഹത്തിനെ ഹനിക്കുന്നതിന് തുല്യമാണ് എന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. കലാകൗമുദിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഇത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തിന് തടയിടാന്‍ പൊതുസമൂഹം ഇന്ന് സജ്ജമാണ്. പക്ഷേ കലാ കൗമുദി ഇതില്‍നിന്നും വിഭിന്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാരായ നൗഷാദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജഗദീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
മാറിമാറി വരുന്ന മാധ്യമ സംസ്‌കാരങ്ങളെ കുറിച്ച് ആയിരുന്നു വിശിഷ്ട അതിഥികള്‍ സംസാരിച്ചത്. കലാകൗമുദി കൊച്ചി ബ്യൂറോ ചീഫ് ശ്രീകുമാര്‍ മനയില്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ പി സി വിഷ്ണുനാഥ്, എം നൗഷാദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജഗദീഷ് ബാബു, തുടങ്ങിയവര്‍ സംസാരിച്ചു.
എഴുത്തുകാരനും കലാകൗമുദിയുടെ കൊച്ചി ബ്യൂറോയിലെ മാര്‍ക്കറ്റിംഗ് മാനേജരുമായ ജയമോഹന്‍ സ്വാഗതവും കലാകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് ബി വി അരുണ്‍കുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.
ചടങ്ങില്‍ വിവിധ രംഗങ്ങളില്‍ പ്രഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ക്ക് എന്‍ കെ പ്രേമചന്ദ്രന്‍ എം പി കലാ കൗമുദിയുടെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കൊല്ലം ബീച്ച് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത് സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
