/kalakaumudi/media/media_files/2025/11/07/1-2025-11-07-18-15-45.jpg)
കലാകൗമുദി അമ്പതാം വാര്‍ഷികാഘോഷം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു. ശ്രീകുമാരിയമ്മ, എസ് ജഗദീഷ് ബാബു, ജോര്‍ജ്ജ് ഓണക്കൂര്‍, സുകുമാരന്‍ മണി, പ്രഭാവര്‍മ്മ, സി ദിവാകരന്‍, ഡോ. വി.പി ഷുഹൈബ് മൗലവി, സ്വാമി വിശാലാനന്ദ എന്നിവര്‍ സമീപം.
തിരുവനന്തപുരം: ഒരുകാലത്ത് മലയാളത്തിന്റെ വായനാലോകത്തെ സമ്പുഷ്ടമാക്കിയതില്‍ കലാകൗമുദി നിര്‍വ്വഹിച്ച പങ്ക് നിര്‍ണായകമായിരുന്നുവെന്ന് ദേവസ്വം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
കലാകമുദി അമ്പതാം വാര്‍ഷികാഘോഷം വൈലോപ്പിള്ളി സംസ്‌കൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപക്ഷെ അന്നത്തെ എല്ലാ കലാസാഹിത്യവാരികകളെ അപേക്ഷിച്ച് ഏറ്റവും മികച്ച രീതിയില്‍ നിര്‍വ്വഹിച്ചതാണ് കലാകൗമുദിക്ക് സ്വീകാര്യത ലഭിക്കുന്നതിന് ഇടയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആഘോഷപരിപാടിയില്‍ കലാകൗമുദി എഡിറ്റര്‍ സുകുമാരന്‍ മണി അദ്ധ്യക്ഷനായി.
ശിവഗിരി മഠം മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ, പാളയം ഇമാം ഡോ. വി.പി ഷുഹൈബ് മൗലവി
സംസ്ഥാന പ്രസിഡന്റ് സി.പി.ഐ ബിനോയ് വിശ്വം, മുന്‍ മന്ത്രി സി.ദിവാകരന്‍, പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ, സലിന്‍ മാങ്കുഴി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ലേഖ സന്തോഷ്ദൈവദശക ആലപിച്ചു. കലാകൗമുദി കഥ മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.സി. ഹരീഷ് സ്വാഗതം പറഞ്ഞു. സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ടി.വി ശൈലേന്ദ്രകുമാര്‍ കൃതജ്ഞത അര്‍പ്പിച്ചു. യോഗത്തില്‍വിവിധ മേഖലയിലെ പ്രമുഖരെ മന്ത്രി വി.എന്‍ വാസവന്‍ ആദരിച്ചു.
കേണല്‍ രാജീവ് മണ്ണാളി, എസ് ജ്യോതിസ് ചന്ദ്രന്‍, ഡോ. രാമകൃഷ്ണന്‍ നായര്‍, പി.എന്‍ വിജയകുമാര്‍, പി ദാമോദരന്‍ മനായര്‍ എസ് ശ്യാമള ദേവി നായര്‍, വി.എസ് സന്തോഷ് കുമാര്‍, ഡോ. കെ ജ്യോതിലാല്‍ എന്നിവരെയാണ് ആദരിച്ചത്.
/filters:format(webp)/kalakaumudi/media/media_files/2025/11/07/2-2025-11-07-18-17-44.jpg)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
