കലാകൗമുദി പിറവം ബ്യൂറോ ഉദ്ഘാടനം ചെയ്തു

രാവിലെ എം എല്‍ എ അനൂപ് ജേക്കബ് നിര്‍വഹിച്ചു. കലാകൗമുദി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി സി ഹരീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നിരവധി വിശിഷ്ട വ്യക്തികളെ ആദരിക്കുകയും പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്തു.

author-image
Biju
New Update
piravom

കലാകൗമുദി പിറവം ബ്യൂറോയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിക്കുന്നു

പിറവം: കലാകൗമുദി പിറവം ബ്യൂറോയുടെ ഉദ്ഘാടനം പിറവം വലിയപള്ളി മിനിഹാളില്‍ ഇന്ന് രാവിലെ എം എല്‍ എ അനൂപ് ജേക്കബ് നിര്‍വഹിച്ചു. കലാകൗമുദി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി സി ഹരീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നിരവധി വിശിഷ്ട വ്യക്തികളെ ആദരിക്കുകയും പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്തു.

കലാകൗമുദി മാര്‍ക്കറ്റിംഗ് ഹെഡ് ജയമോഹന്‍ സ്വാഗതം പറഞ്ഞു. പിറവം വലിയപള്ളി വികാരി ഫാ. ഏലിയാസ് ചെറുകാട്ട്, പിറവം നഗരസഭ ചെയര്‍ പേര്‍സണ്‍ അഡ്വ. ജൂലി സാബു, വൈസ് ചെയര്‍മാന്‍ കെ പി സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എല്‍ദോസ്, വാര്‍ഡ് കൗണ്‍സിലര്‍ രാജു പാണാലിക്കല്‍, ഫാ. ഡോ. ജോണ്‍ എര്‍നിയാകുളത്തില്‍തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കലാകൗമുദി പിറവം ലേഖകന്‍ ശശി ഇലഞ്ഞി നന്ദി പറഞ്ഞു.

kalakaumudi