തൃശൂർ: കലാമണ്ഡലത്തിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം അനുവദിച്ചതിനെതിരേ മുൻരജിസ്ട്രാർ എൻആർ ഗ്രാമപ്രകാശ്. ക്ലാസിക്കൽ കലകളുടെ പരിശീലനത്തിൽ മാംസാഹാരം ദോഷം ചെയ്യും. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് നീങ്ങാതെ അധികൃതർ കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്ന് ഗ്രാമപ്രകാശ് പറഞ്ഞു.
രക്ഷിതാക്കളുടെ സഹായത്തോടെ പരിശീലന കാലത്തെ കർശന അച്ചടക്കം നടപ്പാക്കിയെടുക്കണം. ഉഴിച്ചിൽ തുടങ്ങിയ കാര്യങ്ങൾ നടക്കുമ്പോൾ മാംസാഹാരം വയറ്റിൽ നീർക്കെട്ടുണ്ടാക്കും. മാംസാഹാരം നിഷേധിച്ചത് മതാടിസ്ഥാനത്തിലല്ലെന്നും കുട്ടികളുടെ കലാപ്രകടനത്തെ വരെ അതു ബാധിക്കുമെന്നും ഡോ.ഗ്രാമപ്രകാശ് കൂട്ടിചേർത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
