/kalakaumudi/media/media_files/VOlNgOI2P83RQPamvFuV.jpg)
കലാമണ്ഡലം സത്യഭാമ
തിരുവനന്തപുരം: കറുത്ത നിറം ഉള്ളവർക്ക് സൗന്ദര്യമില്ലെന്ന് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ.നടനും നർത്തകനുമായ ഡോ. ആർ എൽ വി രാമകൃഷ്ണനെതിരെ നടത്തിയ അതിക്ഷേപ പരാമർശങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വീണ്ടും സത്യഭാമ ആവർത്തിച്ചു.താൻ തന്റെ വ്യക്തിപരമായ കാഴ്ചപ്പാടും അഭിപ്രായവുമാണ് പറഞ്ഞതെന്നും ആരെയും വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നും സത്യഭാമ വിശദീകരിച്ചു.
"മോഹിനിയാണ് നൃത്തം ചെയ്യേണ്ടത് മോഹനൻ അല്ല " എന്ന യുട്യൂബ് അഭിമുഖത്തിനിടയിലെ പരാമർശങ്ങൾ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.മോഹിനിയാട്ടം സൗന്ദര്യം ഉള്ളവർക്ക് മാത്രം ആണെന്നും സൗന്ദര്യത്തെ ഇല്ലാത്തവർ ഈ കലയിലേക്ക് വരേണ്ടെന്നുമായിരുന്നു സത്യഭാമയുടെ പരാമർശം.
"വർണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ? പരാമർശങ്ങളിലൊന്നും ആരുടേയും പേര് പരാമർശിച്ചിട്ടില്ല. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളൂ. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല,'' സത്യഭാമ പറഞ്ഞു.
മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് യാതൊരുവിധ കുറ്റബോധവും ഇല്ലാതെയാണ് സത്യഭാമ പ്രതികരിച്ചത്. തന്റെ ഈ വർണ വിവേചന കാഴ്ചപ്പാടുകളിലും നിലപാടിലും ഉറച്ചു നിൽക്കുന്നു എന്ന് അവർ പറഞ്ഞു. അതേസമയം സത്യംഭാമയുടെ പരാമശത്തിനെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് ഡോ .ആർ. രാധാകൃഷ്ണൻ.
അഇതെസമയം കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി ഡോ .ആർ. രാധാകൃഷ്ണൻ രംഗത്തുവന്നിരുന്നു.തൻറെ കറുപ്പാണ് അഴകെന്നും തൻറെ കുലത്തിൻറെ ചോരയാണ് എന്നെ കലാകാരനാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.കലാസ്നേഹികൾക്കായുള്ള സുദീർഘമായ പോസ്റ്റിൽ തൻറെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും രാമകൃഷ്ണൻ വിശദീകരിച്ചിരുന്നു.