കളമശേരി സഹ. ബാങ്ക് തിരഞ്ഞെടുപ്പിന് അനുമതി

കളമശേരി സർവീസ് സഹകരണ ബാങ്കിൽ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതിയുടെ അനുമതി. തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിയ സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേചെയ്തുകൊണ്ടാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്.

author-image
Shyam
New Update
kerala-highcourt

കൊച്ചി: കളമശേരി സർവീസ് സഹകരണ ബാങ്കിൽ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതിയുടെ അനുമതി. തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിയ സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേചെയ്തുകൊണ്ടാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്. ബാങ്ക് മാനേജിംഗ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിലവിലെ ഭരണസമിതിയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കുകയാണ്. 24ന് തിരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനം ഇറക്കുകയും ചെയ്തു. എന്നാൽ 726 അംഗങ്ങളിൽ 237 പേരുടെ അംഗത്വരേഖകൾ മാത്രമാണ് സെക്രട്ടറി ഹാജരാക്കിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിയത്. എന്നാൽ ഈ നടപടി പുതിയ ഭരണസമിതിയെ തടയാനുള്ള ഉദ്ദേശ്യത്തോടെയാണെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്ന് കോടതി വിമ‌ർശിച്ചു. വരണാധികാരിക്ക് അന്വേഷണം നടത്തി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. 726 പേരുടെ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് 24ന് നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. രേഖകളുടെ കാര്യത്തിൽ സംശയമുളള 489 പേരുടെ വോട്ടുകൾ പ്രത്യേക ബാലറ്റിൽ സൂക്ഷിക്കണം. ഫലപ്രഖ്യാപനം കോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും സിംഗിൾബെഞ്ച് ഉത്തരവിട്ടു. വിഷയം 25ന് വീണ്ടും പരിഗണിക്കും.

kerala highcourt high cout kerala bank kochi